50 കോടി, ആറ് കിലോ സ്വര്‍ണം, അപാര്‍ട്‌മെന്റുകളിലെ റെയ്ഡിൽ ഇഡി കണ്ടെത്തിയത്...
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റില്‍ ആകെ സമ്മര്‍ദത്തില്‍. അദ്ദേഹത്തെ പുറത്താക്കാനുള്ള ആവശ്യം പാര്‍ട്ടി നേതാക്കളില്‍ നിന്ന് പരസ്യമായി ഉയര്‍ന്നിരിക്കുകയാണ്. പണവും സ്വര്‍ണവും അടക്കമുള്ള വലിയ സ്വത്തിന്റെ ശേഖരമാണ് അനധികൃതമായി ഉണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയത്.
അര്‍പിത മുഖര്‍ജിയും പാര്‍ഥയുടെ ചേര്‍ന്ന് വലിയ അഴിമതി നടത്തിയിരുന്നുവെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പതിവില്‍ നിന്ന് വിപരീതമായി മമതയെയും തൃണമൂല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസാണ് പ്രതിക്കൂട്ടാക്കിയിരിക്കുന്നത്. മമതയുടെ മേല്‍നോട്ടത്തിലാണ് ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്...

നേരത്തെ 21.9 കോടി രൂപ അര്‍പിത മുഖര്‍ജിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് പുറമേയാണ് വീണ്ടും റെയ്ഡ് നടന്നത്. 27.9 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്. ഒപ്പം സ്വര്‍ണങ്ങളും കണ്ടെടുത്തു. കൊല്‍ക്കത്തിലെ ബെല്‍ഗാരിയക്ക് സമീപമുള്ള അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. ബംഗാളിലെ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജിയുടെ വിശ്വസ്തയാണ് അര്‍പിത. അധ്യാപക അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാണ് പാര്‍ത്ഥ. ആറ് കിലോയോളം സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ഷെല്‍ഫില്‍ നിരത്തി വെച്ചിരുന്ന നിലയിലായിരുന്നു പണം.

പാര്‍ഥയുടെ അറസ്റ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. അദ്ദേഹത്തെ പുറത്താകാനുള്ള നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരസ്യമായി വന്നിരിക്കുകയാണ്. ഇത്രയും വലിയ കേസ് വന്നിട്ട്, എന്തുകൊണ്ട് പാര്‍ഥയ്‌ക്കെതിരെ നടപടിയില്ലെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് പാര്‍ഥയെ കുറ്റക്കാരനായി കാണാന്‍ സാധിക്കില്ലെന്നും, കോടതി തീരുമാനിക്കട്ടെന്നുമാണ് മമതയുടെ നിലപാട്. എന്നാല്‍ കരുത്തുറ്റ വനിതയെന്ന ഇമേജുള്ള മമത അഴിമതിക്കെതിരെ കടുത്ത നിലപാട് എടുത്തില്ലെങ്കില്‍ ഒറ്റപ്പെട്ട് പോകുമെന്നാണ് നേതാക്കള്‍ ഉപദേശിച്ചിരിക്കുന്നത്.

12 മണിക്കൂര്‍ എടുത്താണ് പിടിച്ചെടുത്ത കറന്‍സി നോട്ടുകള്‍ ഇഡി എണ്ണി തീര്‍ത്തത്. നോട്ടെണ്ണല്‍ മെഷീനും ഇതോടൊപ്പം നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ അര്‍പിത പറഞ്ഞ കാര്യങ്ങള്‍ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി പറഞ്ഞു. സ്വര്‍ണത്തിന്റെ മൂല്യം ഇഡി കണക്കാക്കി വരികയാണ്. അന്‍പത് കോടിയോളം രൂപയാണ് പണമായി ഉള്ളതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇഡി അപാര്‍ട്‌മെന്റിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. പല രേഖകളും കിട്ടിയതായി ഇഡി പറഞ്ഞു.

രണ്ടായിരം നോട്ടുകളുടെ കെട്ടുകളിലായിട്ടുള്ളത് 50 ലക്ഷം വീതമുണ്ടായിരുന്നു. 500 രൂപയുടെ കെട്ടുകള്‍ 20 ലക്ഷം വീതവുമായിരുന്നു. മൂന്ന് സ്വര്‍ണക്കട്ടകള്‍, ഓരോ കിലോ വീതമുണ്ടായിരുന്നു. അരക്കിലോയുടെ ആറ് വളകളുമാണ് കിട്ടിയത്. ഒരു സ്വര്‍ണ പെന്നും, മറ്റ് ആഭരണങ്ങളും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഇത്രയൊക്കെ പുറത്തുവന്നതോടെ തൃണമൂലില്‍ പരസ്യ പരാമര്‍ശങ്ങള്‍ വന്ന് തുടങ്ങിയത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ്, പാര്‍ഥയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭയിലും പാര്‍ട്ടിയിലും പാര്‍ഥ ചാറ്റര്‍ജി വേണ്ടെന്നാണ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പരാമര്‍ശത്തില്‍ ഞാന്‍ കുറ്റക്കാരനാണെങ്കില്‍, പാര്‍ട്ടിക്ക് എന്നെ പദവികളില്‍ നിന്ന് നീക്കാം. ഞാന്‍ തൃണമൂലിന്റെ പടയാളി തുടരുമെന്നും അദ്ദേഹം പറഞ്ഞു. അര്‍പിതയുടെ ഫ്‌ളാറ്റിലെ ബെഡ്‌റൂമില്‍ നിന്നാണ് പണം കണ്ടെത്തി. ചിലത് വാഷ്‌റൂമിലായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ കട്ടകള്‍, വെള്ളി നാണയങ്ങള്‍, വസ്തു ഇടപാടിന്റെ രേഖകള്‍, സിഡികള്‍ എന്നിവയെല്ലാം പിടിച്ചെടുത്തതില്‍ ഉണ്ട്. ഒരു ഫ്‌ളാറ്റില്‍ ഇത്രയും പണം കണ്ടെത്തിയതില്‍ നാട്ടുകാരെല്ലാം അമ്പരന്നിരിക്കുകയാണ്. അര്‍പിത ഫ്‌ളാറ്റിന്റെ മെയിന്റെനന്‍സ് പോലും ഇതുവരെ അടച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നത്.

ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ബാങ്ക് ഓഫ് മമതയില്‍ നിന്നാണ് ഈ പണം പിടിച്ചതെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. മമതയ്ക്ക് പാര്‍ഥയെ സംരക്ഷിക്കാനാവില്ല. പാര്‍ഥയെ കൈയ്യൊഴിയാനുമാവില്ല. പാര്‍ത്ഥ മമതയുടെ വലംകൈയ്യാണ്. അയാളെ അവഗണിച്ചാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാവുമെന്ന് മമതയ്ക്ക് അറിയാം. പാര്‍ത്ഥ തന്നെ മമതയെ തുറന്നു കാണിക്കും. ബംഗാളിനെ കൊള്ളസങ്കേതമായി മമതയും കൂട്ടാളികളും ചേര്‍ന്ന് മാറ്റിയിരിക്കുകയാണ്. ഇങ്ങനൊരു സാഹചര്യം ബംഗാളില്‍ മുമ്പുണ്ടായിട്ടില്ലെന്നും അധീര്‍ ചൗധരി പറഞ്ഞു. ബംഗാളിന്റെ മോശം അവസ്ഥ വന്ന് ചേര്‍ന്നതല്ല. സ്വന്തം പണം അപഹരിച്ച് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നും ചൗധരി ആരോപിച്ചു.












Click it and Unblock the Notifications