ടൈഗറും സണ്ണിയും, യുഎഇയിലെ വിവാഹത്തില്‍, കാരണം എന്ത്? അന്വേഷണം ആരംഭിച്ച് ഇഡി
ന്യൂഡല്‍ഹി: മഹാദേവ് ബുക്ക് ആപ്പ് പ്രമോട്ടറായ സൗരഭ് ചന്ദ്രാകറിന്റെ വിവാഹ ചടങ്ങുകളെ കുറിച്ച് അന്വേഷിച്ച് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം യുഎഇയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് കണ്ടെത്തല്‍. സൗരഭിന്റെ മഹാദേവ് ബുക്കിംഗ് ആപ്പിനെ കുറിച്ചും അതിന്റെ പ്രമോട്ടര്‍മാരെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പാണ് ഇത്.
മഹാദേവ് ബുക്ക് ആപ്പിന്റെ രണ്ട് പ്രമോട്ടര്‍മാരില്‍ ഒരാളാണ് ചന്ദ്രാകര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ടൈഗര്‍ ഷ്‌റോഫും, സണ്ണി ലിയോണും അടക്കമുള്ള വമ്പന്‍ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പ്രമുഖ ഗായികയായ നേഹ കക്കറിന്റെ ഗാനമേളയും വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു. ടൈഗര്‍ ഷ്‌റോഫ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലം, റാഹത്ത് ഫത്തേ അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്‌ലാനി, എല്ലി എവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി കര്‍ബന്ധ, നസ്രത്ത് ബറൂച്ച, കൃഷ്ണ അഭിഷേക് എന്നിവരും ചടങ്ങിനെത്തിയിരുന്നു. അതേസമയം സൗരഭ് ചന്ദ്രാകറിന്റെ വിവാഹ വീഡിയോയില്‍ സെലിബ്രിറ്റികള്‍ സന്നിഹിതരായിരിക്കുന്നത് കാണാം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
അതിനായി ഇവര്‍ക്ക് പണവും നല്‍കിയിട്ടുണ്ട്.മഹാദേവ് ആപ്പിന്റെ മറ്റ് പ്രമോട്ടര്‍മാര്‍ ചന്ദ്രാകറിന്റെ വിവാഹത്തിനായി 200 കോടി രൂപയാണ് ചെലവിട്ടത്. നാഗ്പൂരില്‍ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കുന്നതിനായി പ്രൈവറ്റ് ജെറ്റുകള്‍ വരെ വാടകയ്ക്ക് എടുത്തിരുന്നു. ഇഡിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസും മഹാദേവ് ബുക്കിംഗ് ആപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.
നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി അവകാശപ്പെടുന്നത്. ഈ ആപ്പ് 112 കോടി ഹവാല വഴി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കായി നല്‍കിയെന്നാണ് ഇഡി പറയുന്നത്. ഹോട്ടല്‍ ബുക്കിംഗിനായി 42 കോടി രൂപ പണമായി തന്നെ നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതെല്ലാം അന്വേഷിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നാണ് ഇഡി പറയുന്നത്.
മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് 417 കോടി നേരത്തെ ഇഡി പിടിച്ചെടുത്തിരുന്നു. എട്ട് ക്യാഷ് കൊറിയര്‍ യൂണിറ്റുകളുടെ ഓഫീസുകളും ഇഡി റെയ്ഡ് ചെയ്തിരുന്നു. ഈ കമ്പനിയെ പ്രമോട്ട് ചെയ്തിരുന്നത് സൗരഭും, രവി ഉപ്പലും ചേര്‍ന്നായിരുന്നു. ദുബായില്‍ നിന്നാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
പുതിയ യൂസര്‍മാരെ ചേര്‍ക്കാനായി ഈ ബെറ്റിംഗ് ആപ്പ് ഉപയോഗിച്ചിരുന്നു. പുതിയ യൂസര്‍ ഐഡികള്‍ ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഇഡി പറയുന്നത്. അതിനായി ബിനാമി ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചുവെന്ന് ഇഡി പറഞ്ഞു. പ്രമോട്ടര്‍മാര്‍ രണ്ട് പേരും ജ്യൂസ്-ടയര്‍ ഷോപ്പുകളായിരുന്നു നേരത്തെ നടത്തിയിരുന്നത്. എന്നാല്‍ മഹാദേവ് ആപ്പിലൂടെ ആറായിരം കോടിയാണ് ഇവര്‍ സമ്പാദിച്ചത്.












Click it and Unblock the Notifications