ഇഡി നോട്ടീസ്; ഗാന്ധി കുടുംബം മറുപടി പറയേണ്ടി വരും..നടപടി വൈകിപ്പിച്ചത് മോദി സർക്കാരനെന്ന് സുബ്രഹ്മണ്യൻ സ്വാമി
ദില്ലി; നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ് നൽകിയ നടപടിയെ സ്വാഗതം ചെയ്ത് പരാതിക്കാരനും ബി ജെ പി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. തന്‍റെ പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്ന് ഇ ഡി അറിയിച്ചിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഗാന്ധി കുടുംബം മറുപടി പറയേണ്ടി വരുമെന്നും സുബ്രഹ്മണ്യൻ സ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം കേസിൽ നടപടി വൈകിയതിൽ ബി ജെ പിക്കെതിരേയും സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. മോദി സർക്കാർ അനാവശ്യ തടസങ്ങൾ സൃഷ്ടിച്ചതിനാലാണ് കേസിലെ നടപടികൾ ഇത്രയും വൈകാൻ കാരണമായതെനന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. അഴിമതിക്ക് എതിരെ പ്രസംഗിക്കാനല്ലാതെ ശരിയായ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാരിനില്ലെന്നും സ്വാമി കുറ്റപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയല്ലാതെ ഇ ഡിക്കു മുൻപിൽ മറ്റ് വഴികൾ ഇല്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
രാഹുൽ ഗാന്ധി വ്യാഴാഴ്ചയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ജൂൺ 8 നും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ നോട്ടീസ്. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാന്തതിൽ സോണിയയുടേയും രാഹുലിൻറേയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നൽകിയതെന്ന് ഇഡി വ്യക്തമാക്കി. അതേസമയം സോണിയ ഗാന്ധി ഹാജരാകുമെന്നും എന്നാൽ രാഹുൽ ഗാന്ധി വിദേശത്ത് ആയതിനാൽ ഹാജരാകുന്നതിന് കൂടുതൽ സമയം തേടുമെന്നും കോൺഗ്രസ് അറിയിച്ചു.
എന്നാൽ നോട്ടീസ് അയച്ച നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണും കോൺഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. നാഷണൽ ഹെറാൾഡ് കേസിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ബി ജെ പിക്കാർ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയും അനാദരിക്കുകയുമാണ്. ഇപ്പോഴത്തെ നീക്കം പക പോക്കലാണ്. വിലകുറഞ്ഞ രാഷ്ട്രീയമാണ് ബി ജെ പി പയറ്റുന്നതെന്നും സുർജേവാല കുറ്റപ്പെടുത്തി.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ ജെ എല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹമണ്യൻ സ്വാമി 2013 ൽ നൽകിയ കേസിലാണ് അന്വേഷണം.
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications