Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ ഇഡി റെയ്ഡ്; സോറന്റെ അടുത്ത സഹായിയില്‍ നിന്ന് 11.88 കോടി രൂപ പിടിച്ചെടുത്തു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായി പങ്കജ് മിശ്രയുടെയും മിശ്രയുടെ കൂട്ടാളികളുടെയും 37 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 11.88 കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സോറന്റെ മണ്ഡലമായ സാഹെബ്ഗഞ്ച് ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളിലെ അനധികൃത ഖനനത്തില്‍ നിന്നാണ് പണം ലഭിച്ചതെന്ന് ഇ ഡി പറയുന്നു.

മിശ്രയുടെ കൂട്ടാളിയായ ദാഹൂ യാദവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിടിച്ചെടുത്തു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, ബര്‍ഹെത്, രാജ്മഹല്‍, മിര്‍സ ചൗകി, ബര്‍ഹര്‍വ പ്രദേശങ്ങളിലെ 19 സ്ഥലങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ രേഖകളും 5.34 കോടിയുടെ കണക്കില്‍പ്പെടാത്ത പണവും ജൂലൈ 7 ന് പിടിച്ചെടുത്തിരുന്നു.

DSDS

'അനധികൃതമായി പ്രവര്‍ത്തിപ്പിച്ചിരുന്ന അഞ്ച് കല്ല് ക്രഷറുകളും അഞ്ച് അനധികൃത തോക്കുകളുടെ വെടിയുണ്ടകളും ഇഡി പിടിച്ചെടുത്തു. അന്വേഷണത്തിനിടെ ശേഖരിച്ച വിവിധ വ്യക്തികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍, പിടിച്ചെടുത്ത പണം/ബാങ്ക് ബാലന്‍സ് എന്നിവ വനമേഖല ഉള്‍പ്പെടെ സാഹിബ്ഗഞ്ച് മേഖലയില്‍ വ്യാപകമായ ഖനനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്,'' ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

'അനധികൃത ഖനനത്തില്‍ നിന്ന് 100 കോടി രൂപയുടെ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം കൂടി കണ്ടെത്തിയിട്ടുണ്ട്,' ഇ ഡി പറയുന്നു. ഖനന പാട്ടത്തിനും ഭാര്യക്ക് പ്ലോട്ടും അനുവദിച്ചതിന് സോറന്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്താണ് ഇ ഡി നടപടി.

സോറന്റെ സഹോദരനും എം.എല്‍.എ.യുമായ ബസന്ത് സോറന് ഖനന പാട്ടത്തര്‍ക്ക വിഷയത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്. ദുംക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ബസന്ത്.

ബസന്തിനെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് ആരാഞ്ഞ് ഇ ഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. നേരത്തെ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ എംഎന്‍ആര്‍ഇജിഎ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 36 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍

2020 ജൂണില്‍ ഒരു ടോള്‍ ടാക്‌സ് കരാറുകാരന്‍ സാഹിബ്ഗഞ്ചിലെ ബധര്‍വ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിന്നാണ് മിശ്രയ്ക്കെതിരായ കേസ് ആരംഭിക്കുന്നത്. പരാതിയില്‍ മിശ്രയുടെയും സോറന്‍ സര്‍ക്കാരിലെ ഒരു മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സംഘര്‍ഷവും ആക്രമണവും നടന്നു എന്നും ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+