ജാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്; 25 കോടിയുടെ കള്ളപണം പിടിച്ചെടുത്തു
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത 25 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. കള്ളപ്പണ തടയല്‍ നിയമപ്രകാരമാണ് നടപടിയെടുത്തത്. ജാര്‍ഖണ്ഡ് ഗ്രാമീണ വികസന വകുപ്പിലെ മുന്‍ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിന്റെ കൈവശമുള്ള അരഡസനോളം ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
2023 ഫെബ്രുവരിയില്‍ വീരേന്ദ്ര റാമിനെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കെട്ടുക്കണക്കിന് നോട്ടുകള്‍ ഒരു മുറിയിലാകെ കിടക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജാര്‍ഖണ്ഡ് ഗ്രാമീണ വികസന വകുപ്പ് മന്ത്രിയായ ആലംഗീര്‍ ആലമിന്റെ വീട്ടുജോലിക്കാരനായ സഞ്ജീവ് ലാലിന്റെ മുറിയിലാണ് ഈ നോട്ടുകള്‍ ഉണ്ടായിരുന്നത്.

ആലംഗീര്‍ ആലം കോണ്‍ഗ്രസ് നേതാവാണ്. ജാര്‍ഖണ്ഡിലെ പാകൂര്‍ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. റെയ്ഡിന്റെ ദൃശ്യങ്ങളിലാണ് കറന്‍സി നോട്ടുകള്‍ ധാരാളം ചിതറി കിടക്കുന്നതായി ഉള്ളത്. അതേസമയം ഒരിക്കലും അവസാനിക്കാത്ത അഴിമതിയാണ് ജാര്‍ഖണ്ഡിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്താണ് ഈ പണം പിടിച്ചെടുത്തത്.
അതിനര്‍ത്ഥം തിരഞ്ഞെടുപ്പില്‍ ഈ പണം ചെലവഴിക്കാന്‍ ശ്രമം നടന്നുവെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ നടപടിയെടുക്കണമെന്നും ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രഥുല്‍ ഷാദേവ് പറഞ്ഞു. ഒന്‍പതോളം ഇടത്തിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.
റാഞ്ചിയിലെ സെയില്‍ സിറ്റിയില്‍ അടക്കം ഇന്ന് രാവിലെ റെയ്ഡ് നടന്നിട്ടുണ്ട്. റോഡ് നിര്‍മാണ വകുപ്പിലെ എഞ്ചിനീയറായ വികാസ കുമാറിന്റെ കണ്ടെത്താന്‍ ഒരുവിഭാഗം പരിശോധന നടത്തുന്നുണ്ട്. മറ്റൊരു ടീം ബാരിയാത്തു, മൊര്‍ഹബാദി, ബോഡിയ മേഖലകളില്‍ പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications