വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കോടീശ്വരനായ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി ശക്തമാക്കി. ഇയാളുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉള്‍പ്പെടെ നടത്തിയ തിരച്ചിലില്‍ 5,100 കോടി രൂപയുടെ ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണവും വജ്രവും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തവയില്‍പെടും.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണം
ഇത് കൂടാതെ നീരവ് മോദിയുടെ 4,000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഏതുവിധേനയും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നീരവ് മോദി, ഗീതാഞ്ജലി കലക്ഷന്‍സുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലായിരുന്നു പരിശോധന.

രാജ്യമെങ്ങുമുള്ള മോദിയുടെ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. മുംബൈയിലെയും ദില്ലിയിലെയും നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമുകളിലും ഗുജറാത്തിലെ സൂറത്തിലും ഉള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധനയ്ക്കുശേഷം മുംബൈയിലെ ആറു സ്ഥാപനങ്ങള്‍ പൂട്ടി മുദ്ര വെക്കുകയും ചെയ്തു.
ഇയാളുടെ സ്വത്തുവകകളും പാസ്‌പോര്‍ട്ടും കണ്ടുകെട്ടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. നീരവ് ഇന്ത്യ വിട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.












Click it and Unblock the Notifications