പഞ്ചാബ് നാഷണൽ‍ ബാങ്ക് തട്ടിപ്പ്: നീരവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് പിടിച്ചെടുത്തത് 5,100 കോടിയുടെ ആഭരണം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടപ്പിന് പിന്നാലെ നീരവ് മോദിയുടെ 17 കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. രാജ്യത്ത് 17 ഇടങ്ങളിലായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 5,100 കോടിയോളം ആഭരണങ്ങളാണ് കണ്ടെത്തിയത്. സ്വർണ്ണം, വജ്രം, മൂല്യമേറിയ കല്ലുകൾ, എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2002ലെ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇവ പിടിച്ചെടുത്തിട്ടുള്ളത്.

ബിഎസ്എൻഎൽ പ്രീ പെയ്ഡില്‍ കിടിലൻ പ്ലാൻ: പണികൊടുത്തത് ജിയോയ്ക്കും എയര്‍ടെല്ലിനും! പ്രതിദിനം 1 ജിബി ഡാറ്റയും വോയ്സ് കോളും  ആറ് മാസത്തേയ്ക്ക്!!

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയ്ഡ് നടത്തിയത്. ബില്യണയർ ജ്വല്ലറി ഡിസൈനറുടെ മുംബൈ, ദില്ലി, ഗുജറാത്ത്, എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും സ്വത്തുക്കളുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തത്.

ആഭരണങ്ങളും പണവും

ആഭരണങ്ങളും പണവും


ആഭരണങ്ങൾക്ക് പുറമേ വിവിധ അക്കൗണ്ടുകളിൽ നിന്നായി 3.9 കോടിയുടെ ബാങ്ക് ബാലൻസ്, വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്ന് ഫിക്സ് ഡെപ്പോസിറ്റ് സംബന്ധിച്ച രേഖകളും എൻ‍ഫോഴ്സ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ ബാങ്ക് അക്കൗണ്ടുകള്‍ ഇതിനകം തന്നെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണം, വജ്രം, മൂല്യമേറിയ കല്ലുകൾ, എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നീരവിന്റെ ഭാര്യ ആമിയുടെ വോർലിയിലെ വീട് സിബിഐ സീൽ ചെയ്തിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 3, 4 തിയ്യതികളിലായിരുന്നു സിബിഐ ഈ വീ‍ട്ടിൽ പരിശോധന നടത്തിയത്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ വ്യാഴാഴ്ച പഞ്ചാബ് നാഷണൽ ബാങ്ക് അധികകൃതരെയും ചോദ്യം ചെയ്തിരുന്നു.

പാസ്പോർട്ടുകൾ അസാധുവാക്കി

പാസ്പോർട്ടുകൾ അസാധുവാക്കി

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം അസാധുവാക്കിയിട്ടുണ്ട്. മോദിയ്ക്ക് പുറമേ പാർട്ട്ണർ മെഹുൽ‍ ചോക്സിയുടേയും ഇന്ത്യൻ പാസ്പോര്‍ട്ടുകളാണ് അസാധുവാക്കിയിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് സിബിഐയ്ക്ക് തട്ടിപ്പിനെക്കുറിച്ചുള്ള പരാതി ലഭിക്കുന്നതിന് മുമ്പുതന്നെ മോദി ഇന്ത്യ വിട്ടിരുന്നു. 2018 ജനുവരി 29 നാണ് പഞ്ചാബ് നാഷണൽ ബാങ്ക് നീരവ് മോദിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐയെ സമീപിക്കുന്നത്. മോദി 280 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും ബാങ്ക് സിബിഐയെ ധരിപ്പിച്ചിരുന്നു. എന്നാൽ‍ 2018 ജനുവരി ഒന്നിന് തന്നെ മോദി രാജ്യം വിടുകയായിരുന്നു. ബെൽജിയന്‍ പൗരനായ സഹോദരൻ നിഷാൽ ജനുവരി ഒന്നിന് ഇന്ത്യ വിട്ടിരുന്നു. ഭാര്യ ആമി, ബിസിനസ് പാർട്ട്ണറും ഗീതാഞ്ജലി ജ്വല്ലറി ശൃംഖലയുടെ ഇന്ത്യൻ‍ പ്രമോട്ടറായ മെഹുൽ ചോസ്കി എന്നിവർ ജനുവരി ആറിനും ഇന്ത്യ വിട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 യെച്ചൂരിയുടെ ട്വീറ്റ്

യെച്ചൂരിയുടെ ട്വീറ്റ്

രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ച് നാഷണല്‍ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ മുങ്ങിയ നീരവ് മോദിയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമുള്ള ചിത്രം സിപിഎം നേതാവ് സീതാറാം യെച്ചൂരിയാണ് പുറത്തുവിട്ടത്. മോദി ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. നീരവ് മോദിയുടെ തട്ടിപ്പ് വിവാദമായിരിക്കെ ഇത്തരമൊരു ചിത്രം പുറത്തുവന്നത് കേന്ദ്ര സർക്കാരിനും ബിജെപിയ്ക്കും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. യെച്ചൂരിയുടെ ട്വീറ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടുള്ളത്.

 ദാവോസിൽ‍ മോദിയ്ക്കൊപ്പം

ദാവോസിൽ‍ മോദിയ്ക്കൊപ്പം

നിലവില്‍ സ്വിറ്റ്സർലണ്ടിൽ ഉണ്ടെന്ന് കരുതുന്ന നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ദാവോസ് ഉച്ചകോടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിഐബി പുറത്തുവിട്ട ഫോട്ടോയിൽ മോദിയ്ക്കൊപ്പം നീരവും ഉണ്ടായിരുന്നു. നീരവ് മോദിയ്ക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയ്ക്ക് പരാതി നല്‍കുന്നതിന് ആറ് ദിവസം മുമ്പ് ജനുവരി 23നായിരുന്നു നീരവ് മോദിയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

 പ്രധാനമന്ത്രിയ്ക്ക് പരാതി

പ്രധാനമന്ത്രിയ്ക്ക് പരാതി


പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട കമ്പനികളിൽ ഒന്നിനെതിരെ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചതായി റിപ്പോർട്ട്. 2016ൽ ഗീതാജ്ഞലി ജെംസ് എന്ന കമ്പനിക്കെതിരെ പരാതി നൽകിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞതോടെ പുറത്തുവന്നിട്ടുള്ളത്. നീരവിന്റെ പാര്‍ട്ണർ മെഹുൽ ചോക്സിയാണ് കമ്പനിയുടെ ചെയർമാൻ. എന്നാൽ പരാതിയിൽ‍ നടപടിയുണ്ടായില്ലെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നുണ്ട്.

English summary
After Punjab National Bank announced that it detected fraudulent transaction to the tune of Rs 11,000 crore, the Enforcement Directorate (ED) has conducted searches across 17 premises in India.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്