അണ്ണാഡിഎംകെ അധികാര തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്; പനീര്‍ശെല്‍വത്തിന് തിരിച്ചടി, പളനിസ്വാമിക്ക് മേല്‍ക്കൈ
ചെന്നൈ: എ ഐ എ ഡി എം കെയിലെ അധികാര തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. എ ഐ എ ഡി എം കെയുടെ ഏക, പരമോന്നത നേതാവ് എന്ന നിലയിലുള്ള പളനിസ്വാമിയുടെ സ്ഥാനം പുതിയ കോടതി ഉത്തരവോടെ സ്ഥാപിക്കപ്പെട്ടു. എ ഐ എ ഡി എം കെ ജൂലൈ 11 ന്റെ ജനറല്‍ കൗണ്‍സില്‍ യോഗം അസാധുവാക്കിയ മുന്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി.
ഇതോടെ ജൂലൈ 11 ന് നടന്ന യോഗത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ആയി ഉള്ള നിയമനം പുനഃസ്ഥാപിക്കപ്പെട്ടു. പാര്‍ട്ടി പിടിക്കാന്‍ എതിരാളിയായ ഒ പനീര്‍സെല്‍വവുമായി (ഒ പി എസ്) നടത്തിയ നിയമ പോരാട്ടത്തിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ജൂണ്‍ 23 വരെ എ ഐ എ ഡി എം കെ കാര്യങ്ങളില്‍ തല്‍സ്ഥിതി തുടരണം എന്ന മുന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പളനിസാമി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ആണ് ജസ്റ്റിസുമാരായ എം ദുരൈസ്വാമി, സുന്ദര്‍ മോഹന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവിന് സമീപനത്തില്‍ പിഴവുണ്ടെന്ന് ഇ പി എസ് വാദിച്ചിരുന്നു.
ജൂലൈ 11 ന് വാനഗരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ വീണ്ടും പ്രാബല്യത്തില്‍ വന്നു. പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ ജനറല്‍ കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ് 23-ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?
ഇതോടെഒ.പനീര്‍സെല്‍വം പാര്‍ട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരുന്ന അവസ്ഥയായിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കപ്പെട്ടതോടെ പളനിസ്വാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. പനീര്‍ശെല്‍വം പാര്‍ട്ടിക്ക് പുറത്തുമായി. ഇതോടെ പളനിസ്വാമി വീണ്ടും പാര്‍ട്ടിയില്‍ അപ്രസക്തനായി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?












Click it and Unblock the Notifications