താക്കറെയെ വെട്ടാന്‍ പുതിയ നീക്കവുമായി ഷിന്‍ഡെ; ഇനി എല്ലാം ഗവര്‍ണര്‍ തീരുമാനിക്കും
മുംബൈ: മഹാരാഷ്ട്ര നിയമനിര്‍മാണ കൗണ്‍സിലിലേക്ക് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് ഏകനാഥ് ഷിന്‍ഡെ കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നിര്‍ദ്ദേശിച്ച 12 പേരുകള്‍ പിന്‍വലിക്കണമെന്നാണ് ഏകനാഥ് ഷിന്‍ഡെയുടെ ആവശ്യം. ഷിന്‍ഡെ ഗവര്‍ണര്‍ക്ക് പുതിയ പേരുകളുടെ പട്ടിക ഉടന്‍ നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2020 നവംബറില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ 12 പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കോഷിയാരി നാമനിര്‍ദ്ദേശങ്ങളുടെ തീരുമാനം തീര്‍പ്പാക്കിയിരുന്നില്ല.

യഥാര്‍ത്ഥ ശിവസേന ആര് എന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ പുതിയ നീക്കം. ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'വില്ലും അമ്പും' സംബന്ധിച്ച് താക്കറെ ക്യാമ്പുമായി രാഷ്ട്രീയ കലഹത്തിലാണ് ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പ്. കഴിഞ്ഞ മാസം, സുപ്രീം കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.
ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം
തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി കണക്കാക്കുകയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം നല്‍കുകയും ചെയ്യണമെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ചിഹ്നം സംബന്ധിച്ച തര്‍ക്കം അഞ്ചംഗ ബെഞ്ച് ആദ്യം തീരുമാനിക്കും എന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
പാര്‍ട്ടി ചിഹ്നത്തിനായുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിുന്നു. അയോഗ്യതാ നോട്ടീസുകളില്‍ സുപ്രീം കോടതി തീരുമാനമെടുത്തില്ലെങ്കില്‍ 'യഥാര്‍ത്ഥ' ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് പാനലിന് തീരുമാനിക്കാനാവില്ല.
ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍
ഉദ്ധവ് താക്കറെയ്ക്കെതിരെ ഏകനാഥ് ഷിന്‍ഡെ നയിച്ച കലാപം എംവിഎ സര്‍ക്കാരിന്റെ തകര്‍ച്ചയില്‍ കലാശിച്ചിരുന്നു. ജൂണ്‍ 30 ന് ബി ജെ പിയുടെ സഹായത്തോടെയാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി. പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി ജെ പിക്കാണ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications