എല്‍ നിനോ മടങ്ങിയെത്തും: താപനില റെക്കോര്‍ഡിലെത്തും, കാലാവസ്ഥാ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്
ബ്രസ്സല്‍സ്: ലോകം കടുത്ത ചൂടിലേക്ക് പോവുകയാണെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ശാസ്്ത്രജ്ഞന്‍. ശരാശരി താപനിലയ്ക്ക് മുകളിലായിരിക്കും ഇത്തവണ ചൂട് അനുഭവപ്പെടുക. 2023, 2024, വര്‍ഷങ്ങളില്‍ ഒരു പുതിയ ശരാശരി താപനില രൂപപ്പെടും. ഇതിന് വഴിയൊരുക്കുക കാലാവസ്ഥ വ്യതിയാനവും, എല്‍നിനോ കാലാവസ്ഥ പ്രതിഭാസവുമായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ പറയുന്നു.
പസഫിക് മഹാസമുദ്രത്തിലെ മൂന്ന് വര്‍ഷത്തോളമുള്ള ലാ നിന കാലാവസ്ഥാ പാറ്റേണിലൂടെ താപനില താഴേക്ക് വന്നിരുന്നു. ലാ നിനയാണ് ആഗോള തലത്തില്‍ തന്നെ താപനില കുറയ്ക്കുന്നത്. എന്നാല്‍ ആ അവസ്ഥ പിന്നിട്ട് നമ്മള്‍ മു്‌ന്നോട്ട് പോയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇനി എല്‍ നിനോയുടെ മടങ്ങി വരവിന് ലോകം സാക്ഷ്യം വഹിക്കും. ഈ വര്‍ഷത്തില്‍ തന്നെ ചൂട് വര്‍ധിക്കുന്നതിന് കാരണക്കാരനായി എല്‍ നിനോ മാറുമെന്നാണ് മുന്നറിയിപ്പ്.

എല്‍ നിനോയുടെ വരവോടെ കാറ്റ് പശ്ചിമ മേഖലയിലേക്ക് വീശിയടിക്കാന്‍ തുടങ്ങും. ഒപ്പം ചൂടേറിയതായി ജലത്തെ മാറ്റും. ഇത് സമുദ്രത്തിലെ താപനിലയെ ചൂടേറിയതാക്കി മാറ്റും. എല്‍ നിനോ ആഗോള തലത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്ന താപനിലയുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍, ഈ വര്‍ഷമോ, 2024ലോ അത് സംഭവിക്കുമെന്ന് ഉറപ്പായും പറയാന്‍ സാധിക്കില്ല. ഇല്ല എന്നതിനേക്കാള്‍ സംഭവിക്കുമെന്ന എന്ന സാധ്യതയാണ് മുന്നിലുള്ളതെന്ന് കാര്‍ലോ ബോണ്‍ടെമ്പോ പറഞ്ഞു. യൂറോപ്പ്യന്‍ യൂണിയന്‍ ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് ഡയറക്ടറാണ് കാര്‍ലോ.
കാലാവസ്ഥാ നിരീക്ഷണത്തിലൂടെ മനസ്സിലാകുന്നത് എല്‍ നിനോ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ്. ഈ വര്‍ഷം അവസാനത്തോടെ തീവ്രമായി അത് മടങ്ങി വരാനാണ് സാധ്യതയെന്നും ബോണ്‍ടെമ്പോ പറഞ്ഞു. അതേസമയം ആഗോളശ തലത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി രേഖപ്പെടുത്തിയിരിക്കുന്നത് 2016 ആണ്. ആ വര്‍ഷം എല്‍ നിനോ പ്രതിഭാസം ശക്തമായി അനുഭവപ്പെട്ടിരുന്നു.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാരണം താപനില വല്ലാതെ ഉയര്‍ന്നിരുന്നു. പക്ഷേ എല്‍ നിനോ പ്രതിഭാസം ഉണ്ടായിരുന്നില്ല. ഈ പ്രതിഭാസം ഇല്ലാതെ തന്നെ താപനില രൂക്ഷമായി അനുഭവപ്പെടുമെന്ന് ഇതിലൂടെ വ്യക്തമായിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷം ലോകത്തെ എട്ട് ചൂടേറിയ വര്‍ഷങ്ങളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ താപനില ഇനിയും മോശമായ നിലയിലേക്ക് വരും.
രൂക്ഷമായ ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, കാട്ടുതീ എന്നിവയെല്ലാം അനുഭവപ്പെടാമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകനായ ഫ്രെഡറിക്കെ ഓട്ടോ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ താപനില ഇതുവരെ രേഖപ്പെടുത്തിയ തീവ്രമായ വര്‍ഷങ്ങളില്‍ അഞ്ചാമത്തേതാണ്. യൂറോപ്പ് ഏറ്റവും ചൂടേറിയ വേനല്‍ കാലമാണ് 2022ല്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനുമെല്ലാം പാകിസ്താനില്‍ വഴിവെച്ചിരുന്നു.












Click it and Unblock the Notifications