• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് വൃദ്ധയും മകനും; ഓടിവന്ന് രക്ഷിച്ച് റെയില്‍വേ ഓഫീസര്‍, വൈറല്‍ വീഡിയോ!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ നിന്നൊരു അമ്പരപ്പിക്കുന്ന കാഴ്ച്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ട്രെയിനില്‍ നിന്ന് വീണ വൃദ്ധയെയും മകനെയും ഓടിവന്ന് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ രക്ഷിക്കുന്ന കാഴ്ച്ചയാണിത്. ബംഗാളിലെ ബങ്കുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു മുതിര്‍ന്ന സ്ത്രീയും അവരുടെ മകനും കൂടി ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയായിരുന്നു.

ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

ഇതിനിടെയാണ് രണ്ടുപേരും കൂടി പിറകിലേക്ക് വീണത്. ദൂരെ നിന്ന് കണ്ട റെയില്‍വേ ഉദ്യോഗസ്ഥ ഓടിവന്നാണ് ഇവരെ രക്ഷിച്ചത്. സമയോചിതമായ ഇവരുടെ ഇടപെടല്‍ കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

1

റെയില്‍വേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് റെയില്‍വേ പോലീസ് ഇവരെ രക്ഷിക്കുന്നത് ഉള്ളത്. വീഡിയോയില്‍ ഒരു ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്നതായി കാണാം. ഇതിന് പിന്നാലെ നിരവധി പേര്‍ ഈ ട്രെയിനില്‍ ചാടിക്കേറാന്‍ നോക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു ഒരു വയോധികയും മകനുമുണ്ടായിരുന്നത്. ഇവരും ഓടുന്ന ട്രെയിനില്‍ ചാടിക്കേറാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് ഇവര്‍ക്ക് സാധിക്കുന്ന കാര്യമല്ലെന്ന് കണ്ടാല്‍ തന്നെ മനസ്സിലാവും. എന്നാല്‍ അപകടം ദൂരെ നിന്ന് മനസ്സിലാക്കിയ വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥ ദൂരെ നിന്ന് ഓടി വരുന്നതും ഈ വീഡിയോയില്‍ കാണാം.

2

ഇവര്‍ ഉടന്‍ തന്നെ ഇവരുടെ അടുത്തേക്ക് എത്തുന്നതിനിടെ, അമ്മയും മകനും വീഴുന്നത് കാണാം. കൃത്യ സമയത്ത് ഇവരെ രക്ഷിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ. ഇല്ലെങ്കില്‍ ഒരുപക്ഷേ ഇവര്‍ ട്രെയിനിന്റെ അടിയില്‍പ്പെട്ട് പോകാനും സാധ്യതയുണ്ട്. ഒരുപക്ഷേ ഇവര്‍ രണ്ട് പേരും തിരക്കിനിടയില്‍പ്പെട്ട് വലിയ ദുരന്തങ്ങള്‍ നേരിടാനും സാധ്യതയുണ്ടായിരുന്നു. നിരവധി പേര്‍ ഇവരെ രക്ഷിക്കാനായി ഓടി വരുന്നതും കാണാം. ഈ സംഭവമെല്ലാം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

3

അതേസമയം ട്രെയിന്‍ വേഗത്തില്‍ തന്നെ സ്‌റ്റേഷന്‍ വിട്ടുപോകുന്നുണ്ട്. ആര്‍പിഎഫ് സ്റ്റാഫിന്റെ കൃത്യമായ ഇടപെടല്‍ ഒരു വൃദ്ധയുടെയും മകന്റെയും ജീവന്‍ രക്ഷിച്ചെന്ന് റെയില്‍വേ വീഡിയോ പങ്കുവെച്ച് കുറിച്ചു. യാത്രക്കാരോട് അപേക്ഷയുണ്ട്, ദയവ് ചെയ്ത് ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ നോക്കരുതെന്നും റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇതിനോടകം ഈ വീഡിയോ വൈറലായിരിക്കുകയാണ്. 28000 തവണയില്‍ അധികം ഈ വീഡിയോ ട്വിറ്ററില്‍ കണ്ടവരുണ്ട്.നൂറിലധികം ലൈക്കുകളും റീട്വീറ്റുകളുമുണ്ട്.

4

റെയില്‍വേ ഓട്ടോമാറ്റിക് ഡോര്‍ സ്ഥാപിക്കണമെന്നാണ് യൂസര്‍മാര്‍ കുറിക്കുന്നത്. അതിലൂടെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റുമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ ധീരതയെ പ്രകീര്‍ത്തിക്കുന്നവരും ധാരാളമുണ്ട്. മെട്രോ ട്രെയിനെ മാതൃകയാക്കി ഓട്ടോമാറ്റിക് ഡോറുകള്‍ സ്ഥാപിക്കണമെന്നാണ് റെയില്‍വേയോടുള്ള അഭ്യര്‍ത്ഥനയെന്ന് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു. ഓപ്പണ്‍ ഡോര്‍, നോണ്‍ എസി ട്രെയിനുകള്‍ പഴകിയ ശീലമാണെന്നും, ഇവര്‍ പറയുന്നു.

Recommended Video

cmsvideo
  Bharat Band | രാജ്യത്ത് ഉദ്യോഗാര്‍ത്ഥികളുടെ 'ഭാരത് ബന്ദ്' | *India

  50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

  English summary
  elder woman and son slipped and fall from running train while boarding, railway cop saves, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X