Viral Video- 42 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലിരുന്ന് സിനിമ കണ്ട് വൃദ്ധന്‍, കൂട്ടിന് പേരക്കുട്ടിയും
മുംബൈ: മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാവാത്ത ഒന്നാണ്. ഇത് ആസ്പദമാക്കി എല്ലാ ഭാഷയിലും നിരവധി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. മുത്തച്ഛന്റെ ഇഷ്ടങ്ങള്‍ക്കായി പേരക്കുട്ടികള്‍ എന്തെങ്കിലും ചെയ്യുന്നതും നേരെ തിരിച്ചും എല്ലാം നിരവധി യഥാര്‍ത്ഥ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുത്തശ്ശി മുത്തശ്ശമാരും പേരക്കുട്ടികളും തമ്മിലുള്ള ബന്ധം ഏറ്റവും മധുരമുള്ള ഒന്നാണ്.
കാരണം അവര്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുകയും നിരവധി ഓര്‍മ്മകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു യഥാര്‍ത്ഥ സംഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രക്ഷാബന്ധന്‍ എന്ന സിനിമ കാണാന്‍ പേരക്കുട്ടിയുമായി 42 വര്‍ഷത്തിന് ശേഷം തീയറ്റേറിലേക്ക് പോയ ഒരു മുത്തച്ഛന്റെ കഥയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

42 വര്‍ഷത്തിന് ശേഷം ഒരു സിനിമ കാണാന്‍ തന്റെ മുത്തച്ഛനെ സിനിമാ തിയേറ്ററിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഒരാള്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. രക്ഷാബന്ധന്‍ എന്ന സിനിമയുടെ ഭാഗമായ അഭിനേതാവ് സാദിയ ഖത്തീബില്‍ നിന്ന് വരെ ഈ വീഡിയോക്ക് ഹൃദ്യമായ പ്രതികരണം ലഭിച്ചു.
ഡോക്ടര്‍ ദീപക് അഞ്ജന ഒരാഴ്ച മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ മുത്തച്ഛന്‍ അവസാനമായി തീയറ്ററില്‍ പോയത് 1980-ലാണെന്ന് വീഡിയോയിലൂടെ അദ്ദേഹം പങ്കുവെച്ചു. പരമ്പരാഗത വസ്ത്രം ധരിച്ച് വെള്ള തലപ്പാവ് ധരിച്ച്, തിയേറ്റര്‍ ലോബിയിലേക്ക് പോകുമ്പോള്‍ വൃദ്ധന്‍ എസ്‌കലേറ്റര്‍ എടുക്കുന്നത് കാണാം.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
ആഗസ്റ്റ് 11 ന് പുറത്തിറങ്ങിയ അക്ഷയ് കുമാറും ഭൂമി പട്‌നേക്കറും അഭിനയിച്ച രക്ഷാ ബന്ധന്‍ എന്ന സിനിമയാണ് വൃദ്ധന്‍ 42 വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തി കാണുന്ന സിനിമ. സംഭവം വൈറലായതോടെ വീഡിയോയ്ക്ക് ഇതിനോടകം 6.60 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. മുത്തച്ഛനെ തിയേറ്ററിലേക്ക് സിനിമ കാണാന്‍ കൊണ്ടുപോകുന്ന വീഡിയോക്ക് 55,000-ലധികം ലൈക്കുകളും ലഭിച്ചു.
എന്റെ സ്‌നേഹം നിങ്ങളുടെ മുത്തച്ഛന് നല്‍കുക, ചിത്രത്തില് അഭിനയിച്ച സാദിയ ഖത്തീബ് വീഡിയോയോട് പ്രതികരിച്ചു. ഹൃദയസ്പര്‍ശിയായ വീഡിയോ എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ എന്ന് മറ്റൊരാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം അളക്കാനാവാത്തതാണ് എന്ന് മറ്റൊരാള്‍ പറഞ്ഞു.












Click it and Unblock the Notifications