'തിരഞ്ഞെടുപ്പ് പ്രചരണം മൗലികാവകാശമല്ല'; അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി
ന്യൂഡൽഹി:മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം എന്ന സ്വപ്‌നത്തിന് തിരിച്ചടിയായി കോടതിയിൽ നിലപാട് എടുത്ത് ഇഡി. ഇടക്കാല ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹർജിയിൽ നിലപാട് അറിയിച്ച ഇഡി അപേക്ഷയെ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്ന് അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ഭാനു പ്രിയ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇഡി കെജ്രിവാളിന്റെ മോചനത്തിനുള്ള എല്ലാ വഴികളും അടയ്ക്കാൻ ശ്രമം തുടരുന്നത്.

"തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്താനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ നിയമപരമോ അല്ല. ഇഡിയുടെ അറിവിൽ, ഒരു രാഷ്ട്രീയ നേതാവിനും താൻ മത്സരിക്കുന്നില്ലെങ്കിൽ കൂടി തിരഞ്ഞെടുപ് പ്രചരണത്തിന് ഇടക്കാല ജാമ്യം നൽകിയിട്ടില്ല" സത്യവാങ്മൂലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കുന്നു.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഇതേ നയം തന്നെ എഎപി നേതാവ് പ്രയോഗിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. അതിനിടെ മദ്യനയ കേസിൽ കെജ്രിവാളിനെതിരെ ഇഡി ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടക്കാല ജാമ്യം അനുവദിച്ചാൽ ഒരു രാഷ്ട്രീയക്കാരനെയും അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്‌റ്റഡിയിൽ പാർപ്പിക്കാനാകില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി വാദിച്ചു. കെജ്രിവാളിനോ മറ്റേതെങ്കിലും രാഷ്ട്രീയക്കാരനോ സാധാരണക്കാരിൽ നിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും പ്രത്യേക അവകാശങ്ങൾ ഇല്ലെന്നും ഇഡി പറയുന്നു.
നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചാലും കെജ്രിവാളിന് ഔദ്യോഗിക കൃത്യ നിർവഹണം നടത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിരീക്ഷണം.
അതേസമയം, മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി കെജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. അടുത്ത ദിവസം ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് പലപ്പോഴായി കസ്‌റ്റഡി നീട്ടുകയായിരുന്നു. നിലവിൽ മെയ് 20 വരെയാണ് കെജ്രിവാൾ കസ്‌റ്റഡിയിൽ കഴിയാൻ ഉത്തരവിട്ടിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications