Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ വോട്ടിംഗ് രണ്ട് ഘട്ടം... മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28ന് വോട്ടെടുപ്പ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാല് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഛത്തീസ്ഗഡില്‍ നവംബര്‍ 12നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. 72 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മധ്യപ്രദേശിലും മിസോറാമിലും നവബര്‍ 28നാണ് തിരഞ്ഞെടുപ്പ്. തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്. അതേസമയം നേരത്തെ തെലങ്കാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് ഇത് പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

1

അതേസമയം നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള സമയത്തില്‍ മാറ്റംവരുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. മോദിയുടെ റാലി രാജസ്ഥാനില്‍ നടക്കുന്നത് കൊണ്ടാണ് സമയം വൈകിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് ക്ഷമ പറഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ചില സംസ്ഥാനങ്ങള്‍ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയത് കൊണ്ടാണ് പ്രഖ്യാപനം വൈകിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. അന്തിമ പട്ടിക കൈമാറണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നുവെന്ന് ഒപി റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+