കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഒഡീഷയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മോഹ്‌സിനെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഉത്തരവ് ഉണ്ടാകും വരെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളൊന്നും ചെയ്യേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കര്‍ണാടക ഗവണ്‍മെന്റിനോട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ സുരേന്ദ്രന് 27,000 ത്തിന്‍റെ ഭൂരിപക്ഷം, കൂടുതല്‍ ഭൂരിപക്ഷം ആറന്‍മുളയില്‍: എന്‍ഡിഎപത്തനംതിട്ടയില്‍ സുരേന്ദ്രന് 27,000 ത്തിന്‍റെ ഭൂരിപക്ഷം, കൂടുതല്‍ ഭൂരിപക്ഷം ആറന്‍മുളയില്‍: എന്‍ഡിഎ

1996 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മോഹ്‌സിന്‍. ഒഡീഷയില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിതനായിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായത്. എസ്പിജി സുരക്ഷ ഉള്ള പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ചത് എസ്പിജി ലംഘനമായാണ് കണക്കാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണിത്. മോഹ്‌സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.

mohammedmohsin

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ബാംഗ്ലൂര്‍ മോഹ്‌സിന്റെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യുകയായിരുന്നു. എസ് പി ജി സുരക്ഷ തിരഞ്ഞെടുപ്പ് വേളകളിലും ഉണ്ടെങ്കിലും ഇവര്‍ക്ക് എല്ലാം ചെയ്യാനാകും എന്ന് വിലയിരുത്തരുതെന്നും സിഎടി പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഓര്‍ഡറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ അവഗണിക്കയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി

എസ്പിജി സുരക്ഷ ജീവനക്കാര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയതാണ്. സമാനമായി പ്രധാനമന്ത്രിയും സുരക്ഷ പരിശോധന ബാധകമല്ലെന്നിരിക്കെ ഇത്തരത്തില്‍ പരിശോധന നടത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടത്തിന് എതിരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. നിരീക്ഷകന്‍ എന്ന നിലയില്‍ ഇതിനെകുറിച്ച് അറിയേണ്ടത് ഐഎഎസ് ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മോഹ്‌സിനെതിരെ നടപടിയെടുത്തത് ജില്ല കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മോഹ്‌സിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് വിലക്കുകയായിരുന്നു.

English summary
Election commission bars IAS officer mohammed Mohsin from election duties in Odisha, He is the IAS who checked PMs helicopter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X