ഇനി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാം, 80 വയസ്സ് കഴിയണം; പുതിയ ഓപ്ഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ദില്ലി: വയോധികര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. 80 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ ഓപ്ഷന് നല്‍കിയിരിക്കുന്നത്. ഒപ്പം ഭിന്നശേഷിക്കാര്‍ക്കും ഈ ഓപ്ഷന് ഉപയോഗപ്പെടുത്താം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇത് നിലവില്‍ വരും.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇസി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം കൊണ്ടുവരുന്നത്. ഇതിനായി 12 ഡി ഫോം കൊണ്ടുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടീം വൈകാതെ കര്ണാടകത്തിലെത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
അതേസമയം എല്ലാവരും പോളിങ് ബൂത്തിലെത്തണമെന്നാണ് ആഗ്രഹം. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും വരാം. പക്ഷേ വരാന്‍ ആരോഗ്യ സ്ഥിതി അനുവദിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഈ നടപടിക്രമങ്ങളുടെ രഹസ്യാത്മകത നിലനിര്‍ത്തും. വീട്ടില്‍ വെച്ച് വോട്ട് ചെയ്യുന്ന നടപടി ക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തും. പുതിയ വോട്ടിങ് നയത്തെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. വോട്ടിംഗ് നടക്കുന്ന സമയത്ത് ഏതൊക്കെ ആളുകളാണ് വീട്ടില്‍ നിന്ന് വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ളതെന്നും അറിയിക്കും.
ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
സുവിധ എന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറങ്ങും. ഇതുവഴി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും, സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം. രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായും അപേക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
സ്ഥാനാര്‍ത്ഥികളെ അറിയുക എന്ന പുതിയൊരു ക്യാമ്പയിനും ഇസി ആരംഭിച്ചിട്ടുണ്ട്. ഇത് വോട്ടര്‍മാര്‍ക്ക് ഗുണം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് ടിക്കറ്റ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ വഴിയും, ഞങ്ങളുടെ പോര്‍ട്ടലുകള്‍ വഴിയും വിശദീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ 36 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും, 15 സീറ്റ് പട്ടികവിഭാഗത്തിനുമായി സംവരണം ചെയ്യപ്പെട്ടതാണ്. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ഉള്ളത്. ഇതില്‍ 2.59 കോടി സ്ത്രീകളാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications