തിരഞ്ഞെടുപ്പിനെ മോശമാക്കി കാണിക്കുന്നു; വോട്ടര്‍ ഡാറ്റ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: അഞ്ച് ഘട്ട പോളിംഗിലെയും കൃത്യമായ വോട്ടര്‍മാരുടെ എണ്ണം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം പുറത്തുവിടേണ്ടെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇത് വലിയ വിവാദത്തിനും കാരണമായിരുന്നു. ഇത് കോടതിയില്‍ അടക്കം എത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ മോശമാക്കി കാണിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇസി പറഞ്ഞു. പോള്‍ ചെയ്ത വോട്ടുകളുടെ ഡാറ്റ ആരുവിചാരിച്ചാലും മാറ്റാന്‍ സാധിക്കും. വോട്ടര്‍മാരുടെ ഡാറ്റ 24 മണിക്കൂറും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പിള്‍ ജനങ്ങള്‍ക്ക് ലഭ്യമാണെന്നും അവര്‍ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും വിധിക്കും ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ കരുത്തേറിയതായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഡാറ്റ പുറത്തുവിട്ടിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നേരത്തെ എന്‍ജിഒ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഓരോ പോളിംഗ് സ്‌റ്റേഷനിലെയും വോട്ടര്‍മാരുടെ ഡാറ്റ പുറത്തുവിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതില്‍ പുതിയ വിധി പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല.
പോളിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ വോട്ടര്‍മാരുടെ ഡാറ്റ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. അതേസമയം ഏപ്രില്‍ 19ന് ആദ്യ ഘട്ട വോട്ടിംഗ് തുടങ്ങിയത് മുതലുള്ള ഡാറ്റ കൃത്യമാണ്. അതില്‍ യാതൊരു കൃത്രിമത്വവും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം വോട്ടര്‍മാരുടെ ഡാറ്റയോ പോളിംഗ് ശതമാനമോ പുറത്തുവിടുന്നതില്‍ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ല. ഈ വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്പില്‍ ലഭ്യമാണ്. രണ്ട് മണിക്കൂര്‍ ഇടവിട്ട് അതില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏറ്റവും കൃത്യമായ വിവരങ്ങള്‍ പോളിംഗ് കഴിഞ്ഞ് നല്‍കാറുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.












Click it and Unblock the Notifications