കോണ്‍ഗ്രസിന്റെ കുറഞ്ഞ വരുമാന പദ്ധതി; നീതി ആയോഗ് വൈസ് ചെയര്‍മാനോട് വിശദീകരണം തേടി കമ്മീഷൻ
ദില്ലി: കോണ്‍ഗ്രസിന്റെ കുറഞ്ഞ വരുമാന പദ്ധതിക്കെതിരെ നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ നടത്തിയ ആരോപണങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഒരു രാഷ്ട്രീയക്കാരന് മറ്റൊരു രാഷ്ട്രീയക്കാരനെ ആക്രമിക്കുന്നത് പോലെയല്ല ഇത്, കുമാര്‍ സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. അതിനാല്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി പെരുമാറ്റച്ചട്ടം ലംഘിച്ചേക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വാഗ്ദാനം തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വെറും മാര്‍ഗം മാത്രമാണെന്നായിരുന്നു കുമാറിന്റെ ആരോപണം. ധന പരിശോധന, സാമ്പത്തിക അച്ചടക്ക പരിശോധന, നടപ്പാക്കാനുള്ള പരിശോധന എന്നിവയില്‍ കുറഞ്ഞ വരുമാന പദ്ധതി പരാജയപ്പെട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ വാഗ്ദാനം സാമ്പത്തിക അച്ചടക്കത്തെ തകര്‍ക്കുമെന്നും പദ്ധതി ഒരു കാലത്തും നടപ്പിലാക്കിലെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതേ ആരോപണങ്ങള്‍ മറ്റൊരു അഭിമുഖത്തിലും കുമാര്‍ പരാമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 20 ശതമാനം വരുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക്, പ്രതിവര്‍ഷം കുറഞ്ഞത് 72,000 രൂപ നല്‍കുമെന്ന് തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജീവ് കുമാർ നടത്തിയ പരാമർശമാണ് വിശദീകരണം തേടുന്നതിലേക്ക് എത്തിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications