ദയവ് ചെയ്ത് ബൂത്തിലേക്ക് വരൂ; ഗുജറാത്തില്‍ പോളിംഗ് കുറഞ്ഞതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിരാശ
ദില്ലി: ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിരാശ. രണ്ടാം ഘട്ടം നടക്കുമ്പോള്‍ എല്ലാവരും ബൂത്തിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഇസി. നഗരമേഖലകളിലുള്ളവരോട് പോളിംഗില്‍ താല്‍പര്യമില്ലായ്മ അവസാനിപ്പിക്കാന്‍ ഇസി അഭ്യര്‍ത്ഥിച്ചു.
നഗര മേഖലകളില്‍ വന്‍ തോതിലാണ് പോളിംഗ് കുറഞ്ഞത്. സൂറത്ത്, രാജ്‌കോട്ട്, ജാംനഗര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയായിരുന്നു പോളിംഗ് നിരക്ക്. ആദ്യ ഘട്ടത്തില്‍ 63.3 ശതമാനം മാത്രമായിരുന്നു പോളിംഗ്. നഗര മേഖലകളില്‍ പോളിംഗില്‍ അധികം പേര്‍ താല്‍പര്യം കാണിച്ചില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വോട്ടര്‍മാരോട് വലിയ കൂട്ടമായി ബൂത്തുകളിലേക്ക് എത്താനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പോളിംഗ് ഉയര്‍ത്താന്‍ ശ്രമിക്കുകയെന്നും, ആദ്യ ഘട്ടത്തിലെ നിരാശ അതിലൂടെ മറികടക്കാമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
കച്ച് ജില്ലയിലെ ഗാന്ധി ധാം മണ്ഡലം ഏറ്റവും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. വലിയ വ്യവസായങ്ങള്‍ ഉള്ള നഗരം കൂടിയാണിത്. 47.86 ശതമാനം മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം. കരഞ്ച് മണ്ഡലത്തിലാണ് അത് കഴിഞ്ഞാല്‍ ഏറ്റവും മോശം. ഇത് സൂറത്ത് ജില്ലയിലെ മണ്ഡലമാണ്. ഇതും വ്യവസായ നഗരമാണ്.
ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ബിജെപിക്ക് അനുകൂലമാകുമോ ട്രെന്‍ഡ് എന്ന് മാത്രമാണ് അറിയാനുള്ളത്. ഭരണമാറ്റമില്ലെങ്കിലും പോളിംഗ് കുറയാം. 2017നെ അപേക്ഷിച്ച് 5.37 ശതമാനം പോളിംഗാണ് കരഞ്ചില്‍ കുറഞ്ഞത്. ഗുജറാത്തിലെ നഗരങ്ങളിലെല്ലാം വോട്ടിംഗിനോടുള്ള വിരക്തി പ്രകടമായിരുന്നു. ആദ്യ ഘട്ടത്തിലെ കാഴ്ച്ച ഇതായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
വളരെ താഴ്ന്ന നിലയിലായിരുന്നു വോട്ടിംഗ്. ഗ്രാമീണ-നഗര മേഖലയിലെ വോട്ടിംഗില്‍ വലിയ വ്യത്യാസമാണ്. 34.85 ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. അതായത് നര്‍മദ ജില്ലയിലെ ദേദിയപാഡയില്‍ 82.71 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ദേദിയപാഡയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഗാന്ധിധാമിലെ കണക്കുകള്‍. അതേസമയം എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഉള്ളവരോട് പോളിംഗ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്താകെ ഒരു വിരക്തി വോട്ടിംഗിനോട് ഉണ്ടായിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരുതുന്നു. ഭരണം മാറില്ലെന്ന് ഉറപ്പുള്ള ഇടങ്ങളില്‍ ഇത്തരം ആവേശക്കുറവ് സ്ഥിരമായി കണ്ടുവരാറുണ്ട്. ജനങ്ങള്‍ ബൂത്തിലേക്ക് വരുന്നതും കുറവായിരിക്കും.












Click it and Unblock the Notifications