കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി, വോട്ടര്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് തുടക്കമിട്ട് കൊണ്ട് തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കും. അതേസമയം പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. ബില്‍ അവതരിപ്പിച്ചത് നിയമ മന്ത്രി കിരണ്‍ റിജിജുവാണ്. ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ്, മജ്‌ലിസ് പാര്‍ട്ടി, ബിഎസ്പി, തുടങ്ങിയ പാര്‍ട്ടികള്‍ ഈ ബില്ലിനെ എതിര്‍ത്തു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഈ ബില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഇത് നിയമമായാല്‍ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നും പ്രതിപക്ഷം ആരോപിച്ചു.

അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരംഅമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം

1

ആധാര്‍ തിരഞ്ഞെടുപ്പ് ഐഡിയുമായി ബന്ധിപ്പിച്ചാല്‍ പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന് പ്രതിപക്ഷം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ഈ ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷത്തിന്റെ ആവശ്യം റിജിജു തള്ളി. പല തരത്തിലുള്ള നിര്‍ദേശങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നിയമ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെയാണ് ഈ ബില്‍ നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് സിസ്റ്റത്തിനെ തന്നെ ഉടച്ചുവാര്‍ക്കുന്നതാണ് ഈ ബില്‍ എന്ന് കിരണ്‍ റിജിജു പറഞ്ഞു. അതേസമയം ബില്‍ പാസാക്കി അധികം വൈകാതെ തന്നെ സഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭാ നടപടികള്‍ നീട്ടിവെച്ചത്.

കേന്ദ്ര മന്ത്രിസഭ നേരത്തെ ഈ പരിഷ്‌കരണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഒരേ വ്യക്തിയുടെ പേര് തന്നെ പലയിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ പാസാക്കിയത്. ഇത് മാര്‍ച്ചില്‍ അന്നതെ നിയമ മന്ത്രി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ആധാര്‍ ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ ഒരു വ്യക്തിയുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് രേഖകള്‍ സമര്‍പ്പിച്ചാലും മതിയാവും. ആവശ്യമുള്ളവര്‍ ഇത് ബന്ധിപ്പിക്കാം. എന്നാല്‍ നിര്‍ബന്ധമാക്കില്ല. ഇന്ത്യയില്‍ വോട്ടര്‍മാരുടെ പേരുകള്‍ പല വോട്ടര്‍ പട്ടികയിലും ഇടംപിടിക്കാറുണ്ടെന്നും, ഇത് വന്‍ തോതിലാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എച്ച്എസ് ബ്രഹ്മ പറഞ്ഞു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വോട്ടര്‍മാരുടെ പേരുകള്‍ ഇരട്ടിപ്പിക്കുന്ന സംഭവം ഇതോടെ ഇല്ലാതാവും. എല്ലാ പേരുകളും തിരിച്ചറിയാന്‍ സാധിക്കും. 2012ല്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ ഈ നിര്‍ദേശം താന്‍ ആദ്യമായി നിര്‍ദേശിച്ചിരുന്നുവെന്ന് ബ്രഹ്മ പറയുന്നു. അതിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി മാറിയത്. ഒന്നിലേറെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ലഭിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിക്കും. ആളുകള്‍ താമസം മാറി മറ്റൊരു നഗരത്തിലേക്ക് പോയാല്‍ അവിടെയും ഈ ഡാറ്റ ബേസ് ലഭ്യമാകും. അതിലൂടെ മുമ്പുള്ള സ്ഥലത്തും ഇപ്പോഴുള്ള സ്ഥലത്തും വോട്ട് ലഭിക്കുന്ന അവസ്ഥ ഒഴിവാകും. സ്വകാര്യതയുടെ വിഷയം വലിയ പ്രശ്‌നമല്ല. അത് പരിഹരിക്കാവുന്നതാണ്. മുന്‍കരുതലുകള്‍ എടുക്കണമെന്നും ബ്രഹ്മ പറഞ്ഞു.

Recommended Video

cmsvideo
Jacqueline Fernandez scandal explained | Oneindia Malayalam

രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

English summary
election laws amendment bill passed in lok sabha, opposition says it will violated people's privacy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X