കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരഞ്ഞെടുപ്പ്' തന്ത്രം ആവിഷ്കരിക്കണം; കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നേതൃയോഗം ദില്ലിയില്‍ ചേരുന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരുന്നു. രാവിലെ 10.30ന് കോൺഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറിമാർ, ഭാരവാഹികൾ, സംസ്ഥാന യൂണിറ്റ് മേധാവികൾ എന്നിവരാണ് പങ്കെടുക്കുന്നത്.

ഇന്ധന വില വര്‍ധനവില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം, അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, സംഘടനാ തിരഞ്ഞെടുപ്പ് എന്നിയ യോഗത്തില്‍ ചര്‍ച്ചാ വിഷയമായേക്കും യോഗത്തിൽ അംഗത്വ കാമ്പെയ്‌നെക്കുറിച്ചും ജൻ ജാഗരൺ അഭിയാൻ വേണ്ടിയുള്ള തയ്യാറെടുപ്പിനെക്കുറിച്ചും പുതുതായി ആരംഭിക്കുന്ന തുടർച്ചയായ പരിശീലന പരിപാടിയെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ചചെറിയാന്‍ ഫിലിപ്പിന്റെ മടക്കം ഉറപ്പിച്ചു: ഉപാധികളില്ല, എങ്കിലും അര്‍ഹമായ പദവി നല്‍കും, ചര്‍ച്ച

സംഘടനാ തെരഞ്ഞെടുപ്പിനുള്ള മെമ്പർഷിപ്പ് വിതരണം

സംഘടനാ തെരഞ്ഞെടുപ്പിനുള്ള മെമ്പർഷിപ്പ് വിതരണം ഒരു "ബഹുജന പ്രചാരണ പ്രക്രിയ" ആക്കണമെന്നാണ് യോഗ വിവരം അറിയിച്ചുകൊണ്ട് സംസ്ഥാന കോൺഗ്രസ് മേധാവികൾക്ക് അയച്ച കത്തിൽ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങലും യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമായേക്കും.

സാരിയില്‍ ക്യൂട്ട് ലുക്കില്‍ നടി രമ്യ പണിക്കര്‍: വൈറലായി പുതിയ ചിത്രങ്ങള്‍

എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലെ ചര്‍ച്ചകളാവും

സംസ്ഥാനങ്ങളിലുടനീളം, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും തന്ത്രങ്ങൾ മെനയാൻ പാര്‍ട്ടി നേരത്തെ തന്നെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. 'അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും ഇന്ധനവില കുതിച്ചുയരുന്നതിനുമെതിരെ വൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒക്ടോബർ 15ന് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയായിരുന്നു തീരുമാനിച്ചത്. ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലെ ചര്‍ച്ചകളാവും ഇന്ന് നടക്കുക'- ഒരു മുതിര്‍ന്ന കോണ്‍ഗ്രസനേ നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാനം ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബറിൽ പുതിയ പ്രസിഡന്‍റ് വരുന്ന രീതി

അതേസമയം, 2022 സെപ്റ്റംബർ 6 ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഒക്ടോബറിൽ പുതിയ പ്രസിഡന്‍റ് വരുന്ന രീതിയിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആസൂത്രണം ചെയ്യുന്നത്. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെങ്കിലും എതിരായി മത്സരിച്ചാലും രാഹുലിന് എളുപ്പത്തില്‍ വിജയിക്കാനുള്ള സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസിലുള്ളതും.

പി സി സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പടേയുള്ളവരും ഉയര്‍ത്തിയേക്കും.

യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ, മഹിളാ കോൺഗ്രസ്, പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗം തുടങ്ങിയ പോഷക സംഘടനകള്‍ എല്ലാം രാഹുലിനെ പാർട്ടി അധ്യക്ഷനാക്കണമെന്ന പ്രമേയം അടുത്തിടെ പാസാക്കിയിരുന്നു. ഇതേ ആവശ്യം ഇന്ന് ചേരുന്ന യോഗത്തിലും പി സി സി അധ്യക്ഷന്‍മാര്‍ ഉള്‍പ്പടേയുള്ളവരും ഉയര്‍ത്തിയേക്കും.

രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ചരൺജിത് സിംഗ് ചന്നി

നേരത്തെ നടന്ന സി ഡ ബ്ല്യുസി യോഗത്തിൽ രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, ചരൺജിത് സിംഗ് ചന്നി, ഭൂപേഷ് ബാഗേൽ എന്നിവരും മറ്റ് നേതാക്കളും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. തങ്ങളുടെ അഭ്യർത്ഥനകൾ പരിഗണിക്കാമെന്ന് ഗാന്ധി ഉറപ്പ് നൽകിയെന്നായിരുന്നു പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും വ്യക്തമാക്കിയത്.

ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ

Recommended Video

cmsvideo
Kanhaiya Kumar joins Congress

English summary
Elections in 5 states; The crucial leadership meeting of the Congress convenes in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X