Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ഡോക്ടര്‍ അകത്തുണ്ടോ..?! ആശുപത്രി വരാന്തയിലൂടെ ആനകളുടെ സ്വതന്ത്ര വിഹാരം, അമ്പരപ്പിക്കുന്ന വീഡിയോ

കൊല്‍ക്കത്ത: വന്യമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ പ്രവേശിക്കുന്നതും നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതുമായ നിരവധി സംഭവങ്ങള്‍ ദിനസേനയെന്നോണം രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പുറത്തുവരാറുണ്ട്. കൃഷിയിടത്തില്‍ കാട്ടാന കടന്ന് കയറുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും നിത്യസംഭവങ്ങളുമാണ്.

എന്നാല്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ അതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു സൈനിക കന്റോണ്‍മെന്റ് ആശുപത്രിക്കുള്ളില്‍ ആനകള്‍ സൈ്വര്യ വിഹാരം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് ആനകളാണ് ആശുപത്രി വരാന്തയിലൂടെ യാതൊരു കൂസലുമില്ലാതെ നടക്കുന്നത്.

DSDD

മുറിക്കുള്ളില്‍ നടക്കുന്ന ആനകളെ ദൂരെ നിന്ന് മൊബൈല്‍ ഫോണില്‍ പിടിക്കാന്‍ കെട്ടിടത്തിനകത്തുള്ളവര്‍ ശ്രമിക്കുന്നതും കാണാം. വന്യജീവികളുടെ കൗതുകകരമായ വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം വീഡിയോ മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ ഗൗരവങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്.

വനനശീകരണത്തിന്റെ ഫലമായാണ് ആനകള്‍ ജനവാസകേന്ദ്രങ്ങളില്‍ കയറുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവരുടെ ഇടം ആക്രമിക്കുമ്പോള്‍ അത് തിരിച്ചും ചെയ്യും എന്നാണ് മറ്റൊരു കമന്റ്. നിങ്ങള്‍ അവരുടെ ആവാസ വ്യവസ്ഥകള്‍ കൈവശപ്പെടുത്തുകയും അതില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു.

ഇത് അവരുടെ ഭൂമിയാണ്, അത് തിരികെ വേണം, എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. അതേസമയം ചിലര്‍ വീഡിയോയെ തമാശയായും എടുക്കുന്നുണ്ട്. ആശുപത്രിയില്‍ എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനുള്ള ഒരു സര്‍പ്രൈസ് ഇന്‍സ്‌പെക്ഷന്‍ സന്ദര്‍ശനമായിരുന്നു അത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്ന് മറ്റൊരു ഉപയോക്താവ് എഴുതി.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

കരിമ്പ് തിന്ന് പ്രമേരോഗിയായ ആന ചെക്കപ്പിന് വന്നതാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടേ എന്നാണ് ചിലര്‍ ചിരിയോടെ കമന്റ് ചെയ്യുന്നത്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

ആനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പലപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തായ്ലന്‍ഡിലെ അടുക്കളയില്‍ ഭക്ഷണത്തിനായി അലയുന്ന ആനയുടെ വീഡിയോ പുറത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+