Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ നിന്ന് പുറത്താക്കിയിട്ടും നഷ്ടപരിഹാരം നല്‍കിയില്ല; ജീവനക്കാരോട് മുഖംതിരിച്ച് മസ്‌ക്

ദില്ലി: ട്വിറ്റര്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ ജീവനക്കാര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസം മുമ്പാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പുറത്താക്കല്‍ തുടങ്ങിയത്.

ഇന്ത്യയിലെ ട്വിറ്ററില്‍ നിന്ന് 170 ജീവനക്കാരെയാണ് മസ്‌ക് പുറത്താക്കിയത്. രാജ്യത്തുള്ള ഓഫീസുകളില്‍ ബാക്കിയുള്ളത് 80 ജീവനക്കാര്‍ മാത്രമാണ്. പുറത്താക്കിയവര്‍ക്കെല്ലാം മൂന്ന് മാസത്തെ ശമ്പളവും മസ്‌ക് വാഗ്ദാനം ചെയ്തിരുന്നു.

1

നവംബറിലാണ് ഈ വാഗ്ദാനം വന്നത്. എന്നാല്‍ ഇതുവരെ ഒരാള്‍ക്ക് പോലും നഷ്ടപരിഹാര തുക കിട്ടിയിട്ടില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലാണ് ഈ അവസ്ഥയുള്ളത്.

അടുത്തിടെ ട്വിറ്ററിലെ മുന്‍ ജീവനക്കാരന്‍ തനിക്ക് നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. തനിക്ക് നഷ്ടപരിഹാരത്തിനുള്ള കത്ത് പോലും ലഭിച്ചില്ലെന്ന് സാം സ്‌ട്രൈക്കര്‍ എന്ന ഈ യുവാവ് പറഞ്ഞു.

സാം ട്വിറ്ററിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. മസ്‌ക് എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന വാക്ക് പാലിച്ചില്ലെന്നാണ് കുറിച്ചിരിക്കുന്നത്.

രണ്ട് മാസം മുമ്പാണ് തന്നെ പറഞ്ഞ് വിട്ടതെന്നും, എന്നാല്‍ ഇലോണ്‍ മസ്‌ക് ഇതുവരെ സെവറന്‍സ് ലെറ്റര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാര്‍ക്കെല്ലാം ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ മാസത്തില്‍ മുന്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു ജീവനക്കാര്‍ക്കും ഇങ്ങനൊരു വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ട്വിറ്ററിന്റെ എച്ച്ആര്‍ വിഭാഗത്തില്‍ നിന്ന് നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.

ഇന്ത്യയിലെ ജീവനക്കാര്‍ ഈ മാസം അവസാനത്തോടെ അത്തരമൊരു അറിയിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇലോണ്‍ മസ്‌ക് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. നിലവില്‍ ട്വിറ്ററില്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്.

ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ തൂപ്പുകാരെ അടക്കം പുറത്താക്കി കഴിഞ്ഞു. ബാത്‌റൂമുകളും, വാഷ്‌റൂമുകളുമെല്ലാം ഇതുവരെ ക്ലീന്‍ പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല. കാരണം തൂപ്പുകാരില്ലാത്തതാണ്. ജീവനക്കാര്‍ വീട്ടില്‍ നിന്ന് ടോയ്‌ലറ്റ്‌റ് പേപ്പര്‍ കൊണ്ടുവരേണ്ട അവസ്ഥയാണ്. ട്

വിറ്ററില്‍ സൗജന്യ ലഞ്ച് കൊടുക്കുന്ന രീതിയും മസ്‌ക് അവസാനിപ്പിച്ചിരിക്കുകയാണ്. ട്വിറ്റര്‍ ആസ്ഥാനത്തെ അടുക്കള സാധനങ്ങളെല്ലാം ലേലത്തില്‍ വെച്ചിരിക്കുകയാണ് മസ്‌ക്. ഒപ്പം ഉപയോഗിക്കാത്ത ഫര്‍ണിച്ചറുകളും ലേലത്തില്‍ പോകും. അതേസമയം ഇന്ത്യയില്‍ എത്ര ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കൃത്യമായി ട്വിറ്റര്‍ വിശദീകരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+