കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിന്റെ പുതിയ നിയമത്തിന് പച്ചക്കൊടി കാണിച്ച് എഞ്ചിനീയര്‍മാര്‍, പിന്നാലെ ജോലി പോയി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ പുതിയ വര്‍ക്ക് ഷെഡ്യൂളിനെ പിന്തുണച്ച് നിരവധി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍. എന്നാല്‍ പിന്തുണച്ച് വൈകാതെ തന്നെ ഇവര്‍ക്കെല്ലാം ജോലി നഷ്ടമായിരിക്കുകയാണ്. ഇവരെ മസ്‌ക് പിരിച്ചുവിട്ടിരിക്കുകയാണ്. ട്വിറ്ററിലെ പിരിച്ചുവിടല്‍ അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

16 മണിക്കൂറില്‍ അധികം ജോലി ചെയ്യണമെന്ന പുതിയ നിബന്ധന മസ്‌ക് നേരത്തെ ട്വിറ്ററില്‍ കൊണ്ടുവന്നിരുന്നു. ഇതിനെ അംഗീകരിച്ച് ട്വിറ്ററില്‍ തുടര്‍ന്നവര്‍ക്കും ജോലി നഷ്ടമായിരിക്കുകയാണ്. പല ജീവനക്കാരെയും ഇത് നിരാശപ്പെടുത്തിയിരിക്കുകയാണ്. നിരവധി ഡെവെലെപ്പര്‍മാര്‍ക്കാണ് ട്വിറ്റളിലെ ജോലി നഷ്ടമായിരിക്കുന്നത്.

1

യൂബറിലെയും സ്‌കൈപ്പിലെയും മുന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഗീര്‍ഗെലി ഒറോസ് പറഞ്ഞുവിടുന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ ഒഴിവാക്കുന്നതെന്ന് ഗീര്‍ഗെലി പറഞ്ഞു. കോഡ് സാമ്പിളുകള്‍ അടക്കം ഇമെയില്‍ ആഴ്ച്ചയില്‍ ലഭിക്കണമെന്ന് എഞ്ചിനീയര്‍മാരോട് നേരത്തെ മസ്‌ക് നിര്‍ദേശിച്ചിരുന്നു.

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

എന്നാല്‍ കൂടുതല്‍ പേരെ പുറത്താക്കിയത് ഇവരുടെ കോഡ് സാമ്പിളുകള്‍ ഒട്ടും തൃപ്തികരമല്ലാത്തത് കൊണ്ടാണെന്ന് ഒറോസ് പറഞ്ഞു. ഇവരുടെ കോഡുകളുടെ പരിശോധനയില്‍ പലരും നിലവാരമില്ലാത്തവരാണെന്ന് കമ്പനിക്ക് അഭിപ്രായമുണ്ട്.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

ഡസന്‍ കണക്കിന് എഞ്ചിനീയര്‍മാര്‍ക്ക് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഇമെയില്‍ ഇന്‍ബോക്‌സില്‍ ഇക്കാര്യത്തിലുള്ള മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. നിലവിലുള്ള പല സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെയും ജോലി ട്വിറ്ററില്‍ സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്. മാനേജര്‍മാരെയും പുറത്താക്കാനാണ് നീക്കം.

പല മാനേജര്‍മാര്‍ക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തിലുള്ള റിപ്പോര്‍ട്ട് തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു. ഇവര്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടില്ലെങ്കില്‍ ബാക്കിയുള്ളവരെ കൂടി മസ്‌ക് പുറത്താക്കുമെന്നാണ് വിവരം.

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

മസ്‌കിന്റെ പുതിയ ജോലി സമയ പരിഷ്‌കാരത്തെ അംഗീകരിച്ചവര്‍ക്ക് പിരിഞ്ഞുപോകുമ്പോള്‍ ഒരു മാസത്തെ ശമ്പളം മാത്രമാണ് നല്‍കിയത്. ഇതാണ് ഏറ്റവും ഞെട്ടിച്ചത്. അടുത്തിടെ 1200 എഞ്ചിനീയര്‍മാര്‍ സ്വമേധയാ കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇവര്‍ മസ്‌കിന്റെ പുതിയ പരിഷ്‌കാരത്തെ എതിര്‍ത്തവരായിരുന്നു. ഇവര്‍ക്ക് പക്ഷേ മൂന്ന് മാസത്തെ ശമ്പളം നല്‍കിയിരുന്നു. പിരിഞ്ഞുപോകുമ്പോള്‍ നല്‍കുന്നതാണ് ഈ തുക.

എന്നാല്‍ മസ്‌കിനെ പിന്തുണയ്ക്കുകയും ട്വിറ്ററില്‍ തുടരുകയും ചെയ്തവര്‍ക്ക് ആകെ കിട്ടുന്നത് ഒരു മാസത്തെ ശമ്പളമാണ്. വീ ഷുവാങ് എന്ന ജീവനക്കാരന്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് പിരിച്ചുവിടപ്പെട്ടത്. ഇയാളുടെ വിസ കാലാവധി അവസാനിക്കാന്‍ ഇനി 60 ദിവസമാണ് ഉള്ളത്. അതിനുള്ളില്‍ ജോലി കണ്ടെത്തിയില്ലെങ്കില്‍ രാജ്യം വിടേണ്ടി വരും.

English summary
elon musk fired softwar engineers even they support his new work policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X