Get Updates
Get notified of breaking news, exclusive insights, and must-see stories!

23കാരനായ ഇന്ത്യക്കാരന്‍ ഇലോണ്‍ മസ്‌കിന്റെ 'സുഹൃത്ത്'; നേരില്‍കണ്ടു ഫോട്ടോയും എടുത്തു; സംഭവമിങ്ങനെ

ഇലോണ്‍ മസ്‌ക്, ലോകത്തിലെ ഏറ്റവും വലിയ ധനികന്‍, ടെസ്ല മോട്ടോര്‍സിന്റെയും 2012ല്‍ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്ടിച്ച സ്‌പേസ് എക്‌സ് എന്നീ കമ്പനികളുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെക്കുറിച്ചുള്ള പല പല വാർത്തകൾ നമ്മൾ കാണാറുണ്ട്. . 12-ാം വയസ്സിൽ ആണ് മസ്ക് "ബ്ലാസ്ടർ " എന്ന കമ്പ്യൂട്ടർ ഗെയിം വികസിപ്പിച്ചു വിറ്റത്.

ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വാർത്തയ്ക്ക് ഇന്ത്യയുമായൊരു ബന്ധമുണ്ട്.ഒരു ഇന്ത്യക്കാരനായ യുവാവ് മസ്കിനെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകളാണ് വൈറലാവുന്നത്. നിരവധിപേരാണ് ഈ ട്വീറ്റിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

1

ഇലോൺ മസ്ക് തന്റെ 23 വയസ്സ് പ്രായമുള്ള ഇന്ത്യൻ 'ട്വിറ്റർ സുഹൃത്ത്' പ്രണയ് പാത്തോളിനെ കണ്ടുമുട്ടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ടെക്സസിൽ വെച്ചാണ് പൂനെ സ്വദേശി പ്രണയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയത്. ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പ്രണയ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെക്‌സാസിലെ ജിഗാഫാക്‌ടറിയിൽ വെച്ച് മസ്‌കിനെ കണ്ടുമുട്ടിയ പ്രണയ് ഇന്നലെ മൈക്രോബ്ലോഗിംഗ് സൈറ്റിൽ കോടീശ്വരനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചു.

ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

2

"നിങ്ങളെ @elonmusk ഗിഗാഫാക്‌ടറി ടെക്‌സാസിൽ വെച്ച് കണ്ടുമുട്ടിയത് വളരെ മഹത്തരമായിരുന്നു. ഇത്രയും വിനയമുള്ള ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്" എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് പ്രണയ് കുറിച്ചത്. 2018 മുതൽ മസ്‌കും പ്രണയും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളാണ്.

3

ടെസ്‌ലയുടെ ഓട്ടോമാറ്റിക് വിൻഡ്‌സ്‌ക്രീൻ വൈപ്പറുകളെക്കുറിച്ച് പ്രണയ് ട്വീറ്റ് ചെയ്തതോടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആ ട്വീറ്റിന് ഇലോൺ മസ്‌ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ മറുപടിയും നൽകിയിരുന്നു. അങ്ങനെയാണ് മസ്‌കും പ്രണയും സൗഹൃദം ആരംഭിക്കുന്നത്.

Recommended Video

cmsvideo
    പൊതുവേദിയിൽ Bhavanaയെക്കുറിച്ച് വാചാലയായി Manju Warrier | *Kerala
    4

    പൂനെ സ്വദേശിയായ 23 കാരനായ പ്രണയും ചില്ലറക്കാരൻ അല്ല. ഈ ചെറുപ്പക്കാരന് ട്വിറ്ററിൽ നിരവധി ഫോളോവേഴ്‌സുണ്ട്. 1.82 ലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ട്വീറ്റിന് ഇതിനകം 48K-ലധികം ലൈക്കുകളും 2K-ലധികം റീട്വീറ്റുകളും ലഭിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുകയാണ് പ്രണയ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+