മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിൽ പണി തുടങ്ങി; ആദ്യപടിയായി ഭൂമി തേടുന്നു, കൂടുതൽ സാധ്യത ഈ സംസ്ഥാനത്തിന്
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടി ടെസ്‌ല. കഴിഞ്ഞ ദിവസമാണ് ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് വരുന്നുവെന്ന വാർത്ത പുറംലോകം അറിഞ്ഞത്. അതിന് പിന്നാലെയാണ് രാജ്യത്ത് പ്രവർത്തനം തുടങ്ങാനുള്ള നീക്കങ്ങൾ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ആരംഭിച്ചു കഴിഞ്ഞുവെന്ന റിപ്പോർട്ടുകൾ വരുന്നത്. കമ്പനി ഇതിനായി സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് ടെസ്‌ല കൂടുതലായി പ്ലാന്റിന് വേണ്ടി പരിഗണിക്കുന്ന ഇടം. കൂടാതെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ് ടെസ്‌ല. ഇലോൺ മസ്‌ക് യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടതിന് പിന്നാലെയാണ് ടെസ്‌ലയുടെ വരവിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്.

മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയെ പ്രധാന ഇടമായി ടെസ്‌ല കാണുന്നതും. അതിനിടെ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ താരിഫ് ഉൾപ്പെടെയുള്ള ഇളവുകൾ മസ്‌ക് തേടിയിട്ടുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയ്ക്ക് നറുക്ക് വീഴാൻ വേറെയും കാരണങ്ങളുണ്ട്. കമ്പനിക്ക് നിലവിൽ ഓഫീസുള്ള ഇടം കൂടിയാണ് പൂനെ, അത് കാരണം കൂടിയാണ് മഹാരാഷ്ട്രയെ ലിസ്‌റ്റിൽ ഫേവറൈറ്റുകൾ ആക്കുന്നത്. ടെസ്‌ലയുടെ പല വിതരണക്കാരും സംസ്ഥാനത്ത് സാന്നിധ്യമുള്ള ആളുകളുമാണ്. ഇത് സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്ന കാര്യമാണ്.
മഹാരാഷ്ട്ര സർക്കാർ പൂനെയ്ക്ക് സമീപമുള്ള ചകൻ, ചിഖാലി എന്നിവയ്ക്ക് അടുത്തായി ബന്ധപ്പെട്ട സൈറ്റുകൾ ടെസ്‌ലയ്ക്ക് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമാണ് ചക്കൻ, മേഖലയിലെ ഒരു പ്രധാന വാഹന നിർമ്മാണ കേന്ദ്രമാണ് ഇതെന്ന് സാരം.
എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര അധികൃതർ വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു തുറമുഖത്തിന്റെ സാമീപ്യം പോലെയുള്ള ഘടകങ്ങളും ടെസ്‌ല ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് ഇറക്കുമതി കൂടി മുന്നിൽ കണ്ടാവും.
അതേസമയം, വേദാന്ത-ഫോക്‌സ്‌കോൺ സെമി കണ്ടക്‌ടർ പ്ലാൻ്റ്, ടാറ്റ-എയർബസ് വിമാന നിർമാണ പദ്ധതി എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപിൽ ഉയർന്ന നിക്ഷേപ പദ്ധതികൾ മഹാരാഷ്ട്രയ്ക്ക് നഷ്‌ടമായിരുന്നു. ഈ മോശം റെക്കോർഡ് മറികടക്കാൻ ടെസ്‌ലയെ പരമാവധി സംസ്ഥാനത്ത് തന്നെ നിലനിർത്താനാവും അവരുടെ ശ്രമം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications