മമത ബാനര്‍ജിയെ കണ്ട് കെജ്രിവാളിന് പഠിക്കാനുണ്ട്
ഒറ്റയ്ക്ക് ഒരു നേതാവ് വിചാരിച്ചാല്‍ ഒരു പാര്‍ട്ടിയും സര്‍ക്കാരും നടത്തിക്കൊണ്ട് പോകാന്‍ പറ്റില്ല എന്ന പാഠമാണ് കെജ്രിവാള്‍ മമത ബാനര്‍ജിയെ കണ്ട് പഠിക്കേണ്ടത്. ദില്ലി മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനവും കെജ്രിവാള്‍ ഒന്നിച്ച് വഹിക്കുന്നതിലെ അപകടവും അതാണ്. മമതാ ബാനര്‍ജി മാത്രമല്ല, ജയലളിത മുതല്‍ മായാവതി വരെയുള്ള മുഖ്യമന്ത്രിമാരുടെ കഥയും കെജ്രിവാളിന് പാഠമാകേണ്ടതാണ്.
ചെറിയ നേതാക്കളാണെങ്കിലും സ്ഥാപക നേതാക്കള്‍ അടക്കമുള്ള അഭ്യുദയ കാംക്ഷികള്‍ ആപ്പില്‍ നിന്നും അകലുന്നത് ഭാവിയിലെങ്കിലും കെജ്രിവാളിന് തിരിച്ചടിയാകും. കെജ്രിവാളിന്റെ അപ്രമാദിത്വം മാത്രമാണ് പാര്‍ട്ടി എന്ന സ്ഥിതി വന്നാല്‍ ഈ പാര്‍ട്ടിയില്‍ വിശ്വസിക്കാന്‍ അധികം ആളുകളെ കിട്ടുകയില്ല.

ബി ജെ പിയെയോ കോണ്‍ഗ്രസിനെയോ പോലെ പാര്‍ട്ടി എന്ന ചട്ടക്കൂട് ഇല്ല എന്നതാണ് ആപ്പ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സഘടനാതലത്തിലുള്ള ആളുകളുടെ പിന്തുണ കെജ്രിവാളിന് അധികമില്ല. ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന പല ശൈലിയിലുള്ള നേതാക്കളുടെ കൂട്ടമാണ് ഈ പാര്‍ട്ടി. ഇവരെയെല്ലാം ഒരുമിച്ച് കുറേക്കാലം കൊണ്ടുപോകുക എന്നതാകട്ടെ ദുഷ്‌കരമായ കാര്യവും. അതാണിപ്പോള്‍ ദില്ലി ആപ്പിലും കാണുന്നത്.












Click it and Unblock the Notifications