Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെലോട്ടിനെ വിടാതെ കേന്ദ്ര സര്‍ക്കാര്‍....സഹോദരന്റെ സ്ഥാപനത്തില്‍ റെയ്ഡ്, കള്ളക്കടത്തിന് കൂട്ടുനിന്നു

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിലൂടെ കടുപ്പിച്ച അശോക് ഗെലോട്ടിനെ പൂട്ടാനുള്ള വഴിയൊരുക്കി ബിജെപി. അദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഗെലോട്ടിന്റെ മൂത്ത സഹോദരന്‍ ആഗ്രസെന്‍ ഗെലോട്ടിന്റെ സ്ഥാപനമായ അനുപം കൃഷിയിലായിരുന്നു റെയ്ഡ് നടത്തിയത്. 35000 ടണ്‍ പൊട്ടാസ്യം ക്ലോറൈഡ് അനധികൃതമായി രാജസ്ഥാനില്‍ നിന്ന് കയറ്റുമതി ചെയ്‌തെന്നാണ് ആരോപണം. വളരെ നിയന്ത്രണങ്ങളുള്ള ഉല്‍പ്പന്നമാണ് ഇത്. കര്‍ഷകരാണ് ഇത് സാധാരണ സബ്‌സിഡി നിരക്കില്‍ ഉപയോഗിക്കാറുള്ളത്.

1

ആഗ്രസെന്‍ വലിയൊരു കള്ളക്കടത്ത് സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് വലിയ ആരോപണമുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് മറ്റെന്തോ അനധികൃത കാര്യത്തിനാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് സൂചന. വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള ഉപ്പാണെന്ന് പറഞ്ഞതാണ് ക്ലോറൈഡ് ആഗ്രസെന്‍ കയറ്റുമതി ചെയ്ത്. മലേഷ്യയിലും തായ്‌വാനിലുമുള്ള ആവശ്യക്കാര്‍ക്ക് വേണ്ടിയാണെന്നും രേഖകളിലുണ്ട്. ജോധ്പൂരിലെ ആഗ്രസെന്നിന്റെ വസതിയിലും റെയ്ഡ് നടന്നു. രാജസ്ഥാന്‍, ഗുജറാത്ത്, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇയാളുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

Recommended Video

cmsvideo
    Ashok Gehlot: Sachin Pilot was ‘worthless, meaningless’ | Oneindia Malayalam

    അതേസമയം രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം കാര്യങ്ങളെ ഉപയോഗിക്കുകയാണെന്ന കോണ്‍ഗ്രസ് വാദത്തെ എന്‍ഫോഴ്‌സ്‌മെന്റ് തള്ളി. അനധികൃത പണമിടപാടില്‍ ആഗ്രസെന്‍ ഗെലോട്ടിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. എന്തുകൊണ്ടാണ് ഹരിയാനയിലെ മനേസറിലെ ഹോട്ടലില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്താത്തതെന്ന് ചിദംബരം ചോദിച്ചു. സച്ചിന്‍ പൈലറ്റിനെയും സംഘത്തെയും ഒളിപ്പിച്ച ഹോട്ടലിലോ എന്തുകൊണ്ടാണ് ഇഡി പരിശോധന നടത്താതിരുന്നതെന്നും ചിദംബരം ചോദിച്ചു.

    നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജസ്ഥാനിലെ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് അശോക് ഗെലോട്ട് കത്തയച്ചിരുന്നു. തന്റെ സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കത്തില്‍ ഗെലോട്ട് ആരോപിക്കുന്നുണ്ട്. ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ഇതിന് പിന്നിലുള്ളതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ അറിവില്‍ ഇക്കാര്യം എത്തിയിട്ടുണ്ടോ, അഥവാ അവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇത്തരം അട്ടിമറിക്ക് പിന്നിലുള്ളവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും ഗെലോട്ട് കത്തില്‍ പറഞ്ഞു. ഗെലോട്ടിന്റെ കത്തിലൂടെ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരസ്യമായെന്നും, എംഎല്‍എമാരില്‍ ഗെലോട്ടിനുള്ള വിശ്വാസം നഷ്ടമായതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+