Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈജൂസില്‍ ഇഡി റെയ്ഡ്; വിദേശ ധനസഹായ നിയമം ലംഘിച്ചെന്ന് ഇഡി, ലഭിച്ചത് 28000 കോടിയുടെ വിദേശ നിക്ഷേപം

ബെംഗളൂരു: എഡ്-ടെക് സ്ഥാപനമായ ബൈജുസിന്റെ ഓഫീസുകളിലും സി ഇ ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് റെയ്ഡ് എന്നാണ് അറിയാന്‍ കഴിയുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.

ബെംഗളൂരുവിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളും ഒരു താമസ്ഥലത്തും ആണ് പരിശോധന നടത്തിയിരിക്കുന്നത്. ബൈജൂസിന്റെ ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു എന്‍ഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പരിശോധനയില്‍ നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തിട്ടുണ്ട് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പത്ര കുറിപ്പില്‍ പറയുന്നു. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്.

BYJUS

ഇക്കാലയളവില്‍ 9754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്. പരിശോധനക്ക് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഫെമ നിയമത്തിന് കീഴിലുള്ള പതിവ് നടപടി ക്രമങ്ങളുടെ ഭാഗമായുള്ളതാണ് പരിശോധന എന്നാണ് ബൈജൂസിന്റെ പ്രതികരണം. തങ്ങള്‍ എല്ലാ നടപടികള്‍ക്കും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ട് എന്നും ബൈജൂസ് വ്യക്തമാക്കി.

അവര്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രവും വിശ്വാസ്യതയും ഉള്‍ക്കൊള്ളുന്നതമാണ് എന്നും ധാര്‍മ്മികതയുടെ ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും ബൈജൂസ് എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത് എന്ന് ഇ ഡി പറഞ്ഞു.

Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം

ബൈജു രവീന്ദ്രന് നിരവധി തവണ സമന്‍സ് അയച്ചിട്ടുണ്ട് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. എന്നാല്‍ അദ്ദേഹം ഒഴിവാക്കുകയും ഒരിക്കലും ഇ ഡിക്ക് മുമ്പാകെ ഹാജരാകാതിരിക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി അതിന്റെ സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ല, കൂടാതെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും അത് നിര്‍ബന്ധമാണ് എന്നും ഇ ഡി പറഞ്ഞു.

വിദേശ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച തുക ഉള്‍പ്പെടെ പരസ്യം, മാര്‍ക്കറ്റിംഗ് ചെലവുകള്‍ എന്ന പേരില്‍ ഏകദേശം 944 കോടി രൂപ കമ്പനി ബുക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍, കമ്പനി നല്‍കിയ കണക്കുകളുടെ യഥാര്‍ത്ഥ്യം ബാങ്കുകളില്‍ നിന്ന് ക്രോസ് ചെക്ക് ചെയ്യുകയാണ് എന്നും ഇ ഡി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+