ഒമറിനെ വീഴ്ത്തിയ എഞ്ചിനീയര്‍ റഷീദ്; കശ്മീരിലെ പുതുശക്തി; എതിര്‍ത്ത് പിഡിപിയും എന്‍സിയും
ശ്രീനഗര്‍: എഞ്ചിനീയര്‍ റഷീദ് എന്ന പേര് കേട്ടാല്‍ ഇന്ന് കശ്മീര്‍ രാഷ്ട്രീയത്തിലെ വമ്പന്‍മാര്‍ പലതും ഭയപ്പെടും. ഒമര്‍ അബ്ദുള്ള നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയിരുന്നു എഞ്ചിനീയര്‍. എന്നാല്‍ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വലിയ വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്.
എഞ്ചിനീയറുടെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്കെതിരെ കശ്മീരിലെ പാര്‍ട്ടികള്‍ എല്ലാം രംഗത്ത് വന്നിരിക്കുകയാണ്. ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ തന്നെയാണ് ഇപ്പോള്‍ എഞ്ചിനീയര്‍ക്കെതിരെ തിരിയാന്‍ പാര്‍ട്ടികളെ പ്രേരിപ്പിച്ചത്. അവാമി ഇത്തിഹാദ് പാര്‍ട്ടി യുമായി സഖ്യമുണ്ടാക്കി ബിജെപി കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് നേരത്തെ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.

ഒമറിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തന്നെ എഞ്ചിനീയര്‍ റഷീദിനെതിരെ രംഗത്ത് വന്നിരുന്നു. കശ്മീരി വോട്ടുകളെ ഭിന്നിപ്പിക്കുന്ന പാര്‍ട്ടിയാണ് എഐപിയെന്ന് മെഹബൂബ ആരോപിച്ചു. 2014ലാണ് റഷീദ് കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബരാമുള്ളയില്‍ ഒമര്‍ അബ്ദുള്ളയെ വീഴ്ത്തിയതോടെ അദ്ദേഹം അറിയപ്പെടുന്ന നേതാവായി മാറുകയായിരുന്നു. യുഎപിഎ പ്രകാരം അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. തീവ്രവാദ ഫണ്ടിംഗാണ് കേസ്. അതേസമയം എഐപി കശ്മീരില്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം തന്നെ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
റഷീദ് ജയിലില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ അബ്രാര്‍ റഷീദാണ് പ്രചാരണത്തെ നയിക്കുന്നത്. കശ്മീര്‍ മേഖലയില്‍ 40-43 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് എഐപി പ്ലാന്‍ ചെയ്യുന്നത്. അതേസമയം ജമ്മു മേഖലയില്‍ 5 മുതല്‍ ആറ് സ്ഥാനാര്‍ത്ഥികളെ വരെയാണ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ജമ്മു കശ്മീരില്‍ പാര്‍ട്ടി സ്ഥാപിക്കാന്‍ തന്റെ പിതാവ് മുഫ്തി മുഹമ്മദ് സയ്യിദിന് 50 വര്‍ഷം വേണ്ടി വന്നു. ഇപ്പോഴും എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ പിഡിപിക്ക് സാധിക്കില്ല. കാരണം അതിനുള്ള പണമോ മറ്റ് കാര്യങ്ങളോ ഞങ്ങള്‍ക്കില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
പിഡിപിക്ക് സാധിക്കുന്നില്ലെങ്കിലും എഐപിക്ക് മത്സരിക്കാന്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എനിക്ക് അറിയേണ്ടത് ജയിലിലുള്ള ഒരാള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചാണ്. മത്സരിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അവരുടെ പാര്‍ട്ടിക്ക് പിന്നല്‍ ആരാണ്? കാരണം അവരുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലായിടത്തും മത്സരിക്കുന്നുണ്ടെന്നും മെഹബൂബ പറഞ്ഞു.
ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കാനും റഷീദിന്റെ വരവ് കാരണമായിട്ടുണ്ട്. കശ്മീരില്‍ സ്വതന്ത്രരെയും ചെറുപാര്‍ട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നത് ബിജെപിയാണെന്ന് കശ്മീര്‍ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണ് എഞ്ചിനീയര്‍ക്ക് പിന്നിലെന്ന് ഒമര്‍ അബ്ദുള്ള പറയുന്നു.
എഐപി പ്രവര്‍ത്തകര്‍ ബാല്‍പോരയില്‍ വെച്ച് പിഡിപിയുടെ ഷോപ്പിയാന്‍ സ്ഥാനാര്‍ത്ഥി യവാര്‍ ഷാഫി ബാന്ധായിയെ മര്‍ദിച്ചുവെന്നും മുഫ്തി ആരോപിച്ചു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണെന്ന് എഐപി വക്താവ് ഫിര്‍ദോസ് അഹമ്മദ് ബാബ പറഞ്ഞു.












Click it and Unblock the Notifications