79% പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി; വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് സംസ്ഥാനങ്ങളോട് മന്ത്രി
ദില്ലി; രാജ്യത്ത് 12 കോടിയിലഝികം പേർക്ക് കൊവിഡ് രണ്ടാം ഡോസ് നൽകാനുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.നിലവിലുള്ള 'ഹർ ഘർ ദസ്തക്' പ്രചാരണത്തിലൂടെ എല്ലാ പ്രായപൂർത്തിയായവർക്കും ആദ്യ ഡോസ് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വിളിച്ച് ചേർത്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ പ്രായപൂർത്തിയവരിൽ 79% പേർക്ക് കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും അർഹതയുള്ള ജനസംഖ്യയുടെ 38% പേർക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 12 കോടിയിലധികം ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാകാനുണ്ട്. നിലവിലുള്ള 'ഹർ ഘർ ദസ്തക്' പ്രചാരണത്തിലൂടെ എല്ലാ പ്രായപൂർത്തിയായവർക്കും ആദ്യ ഡോസ് നൽകണം. രണ്ടാമത്തെ ഡോസ് എടുക്കാൻ സമയമായവരെ അതിനായി പ്രേരിപ്പിക്കണം,മന്ത്രി പറഞ്ഞു.
ലക്ഷ്യമിട്ട പ്രദേശങ്ങളിൽ സമയബന്ധിതമായി 100% പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാൻ ഒന്നിലധികം വാക്‌സിനേഷൻ സംഘങ്ങൾ, കോവിഡ് 19 വാക്സിനേഷന്റെ പുരോഗതിക്കായി ഓരോ 24 മണിക്കൂറിലും പരമാവധി വാക്സിൻ ഡോസുകൾ നൽകുന്ന സംഘങ്ങളെ (ജില്ല/ ബ്ലോക്ക്) തിരിച്ചറിയുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള റാങ്കിംഗ് സംവിധാനം വികസിപ്പിക്കുക,അവബോധം സൃഷ്ടിക്കുന്നതിനും വാക്സിനേഷൻ സേവനങ്ങൾ നൽകുന്നതിനും പ്രാദേശിക പ്രതിവാര ചന്തകൾ ഉപയോഗപ്പെടുത്തുക,പ്രാദേശിക മത-സാമുദായിക നേതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുക, ഗ്രാമ/നഗര പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ പ്രേരിപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകളെ പ്രയോജനപ്പെടുത്തുക, എൻഎസ്എസ്, NYK മുതലായവയെ സഹകരിപ്പിക്കുക, വാക്സിൻ വിരുദ്ധ കിംവദന്തികൾ ഫലപ്രദമായി പ്രതിരോധിക്കാൻ മൾട്ടിമീഡിയ ബോധവൽക്കരണ പ്രചാരണങ്ങൾ സംഘടിപ്പിക്കുക,സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് സാധ്യമാക്കിയ ജില്ലകളിൽ പിന്തുടരുന്ന നൂതനമായ സമീപനങ്ങളും സമ്പ്രദായങ്ങളും സമാനമായ തന്ത്രങ്ങളും സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അവലോകന യോഗത്തിൽ ഡോ.മൻസുഖ് മാണ്ഡവ്യ മുന്നോട്ടു വച്ചു.
സ്വഭാവ പരിവർത്തനത്തിന്റെ മികച്ച അംബാസഡർമാരാകാൻ കുട്ടികൾക്ക് കഴിയുമെന്ന് സൂചിപ്പിച്ച അദ്ദേഹം, സമ്പൂർണ വാക്‌സിനേഷന്റെ മുന്നോട്ട് കൊണ്ടുപോകുന്നതിന് കുട്ടികളെ സന്ദേശ വാഹകരാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.
ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതലായവയിൽ, പ്രത്യേകിച്ച് വൻനഗരങ്ങളിൽ, കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം രാജ്യത്ത് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 110 കോടി (1,10,23,34,225) പിന്നിട്ടു. 1,12,38,854 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,878 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,00,925 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.25% ആണ്.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'












Click it and Unblock the Notifications