Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ പിഎഫ് രാഷ്ട്രീയം; എന്തിനാണ് സമരമെന്ന് സമരക്കാര്‍ പോലും അറിഞ്ഞില്ല!

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് പോളിസിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഗാര്‍മെന്റ് തൊഴിലാളികളാണ് കഴിഞ്ഞ ബെംഗളൂരു നഗരത്തില്‍ സമരത്തിന് ഇറങ്ങിയത്. പ്രതിഷേധക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത പോലീസ് നടപടി കൂടി ആയതോടെ സമരക്കാര്‍ക്ക് നിയന്ത്രണം വിട്ടു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും ബി എം ടി സി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

എന്തായാലും സമരം വെറുതെ ആയില്ല. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പ്രൊവിഡന്റ് ഫണ്ട് ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിരമിക്കല്‍ പ്രായത്തില്‍ മാത്രമേ തൊഴിലാളികള്‍ക്ക് പിഎഫ് ഇനത്തില്‍ തൊഴില്‍ ദാതാവു നല്‍കേണ്ട തുക നല്‍കാവൂ എന്ന വിവാദമായ ഭേദഗതി സര്‍ക്കാര്‍ റദ്ദ് ചെയ്തതായി കേന്ദ്ര തൊഴില്‍മന്ത്രി ബെന്ദാരു ദത്താത്രേയയാണ് അറിയിച്ചത്. എന്നാല്‍ ബെംഗളൂരുവില്‍ അരങ്ങേറിയ പ്രതിഷേധം ഒരു രാഷ്ട്രീയക്കളി ആയിരുന്നോ എന്നാണ് സംശയം ഉയരുന്നത്.

bengaluru

പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ 60 ശതമാനം പേര്‍ക്കും തങ്ങള്‍ എന്തിനാണ് സമരം നടത്തുന്നത് എന്ന് പോലും അറിയുമായിരുന്നില്ലത്രെ. വസ്ത്രനിര്‍മാണ മേഖലയിലെ അസംഘടിതരായ തൊഴിലാളികളാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതാക്കള്‍ തന്നെയാണ് സമരത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി ആരോപിക്കുന്നത്.

സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശിയതാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതോപിതരായ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു. തങ്ങള്‍ക്ക് അക്രമങ്ങളുണ്ടാക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ല എന്നാണ് ഗാര്‍മന്റ് തൊഴിലാളികള്‍ പറയുന്നത്. ബി ജെ പി സര്‍ക്കാരിന്റെ ഒരു നയത്തിനെതിരെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഇത്ര വലിയ തോതില്‍ ഒരു സമരം നടന്നത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് എന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം.

-

-

-

-

-

-

-

-

-

-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+