കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര യോഗാ ദിനം; സ്‌കൂളുകളിലും കോളേജുകളിലും നിര്‍ബന്ധമല്ലെന്ന് കേന്ദ്രമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കാനിരിക്കെ യോഗാദിനത്തിലെ പരിപാടികള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി ആയുഷ് ശ്രീപാദ് നായിക്. ഇത്തവണ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും യോഗദിനം ആചരിക്കപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞതവണ 199 രാജ്യങ്ങളിലായിരുന്നു യോഗ ആചരിച്ചത്. ഇത്തവണ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗദിനം ആചരിക്കണമെന്ന മന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെതായ രീതിയില്‍ ഇത് നടപ്പാക്കാവുന്നതാണ്. അന്നദിവസം സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കേണ്ടതില്ലെന്നും പുലര്‍ച്ചെ നടക്കേണ്ടുന്ന പരിപാടിയാണ് യോഗയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം യോഗ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു.

shripad

യോഗയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവും വലിയ പരിപാടി നടക്കുന്നത് ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലാണ്. 51,000 പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. യോഗ ദിനവുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കും.

English summary
Every country will participate in Yoga Day this year, says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X