അഗ്നിവീറുകള്‍ സൈനിക റിക്രൂട്ട്‌മെന്റുകള്‍ക്ക് 10 ശതമാനം സംവരണം; പ്രായത്തില്‍ ഇളവുകളും നല്‍കും
ന്യൂഡല്‍ഹി: അഗ്നീവീറുകള്‍ക്ക് സൈന്യത്തില്‍ പത്ത് ശതമാനം സംവരണം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമുള്ള നിയമനത്തിനാണ് ഇവര്‍ക്ക് സംവരണം ലഭ്യമാക്കുക. അതേസമയം സിഐഎസ്എഫ്, ബിഎസ്എഫ്, ആര്‍പിഎഫ് എന്നിവയില്‍ പ്രായത്തിന്റെ കാര്യത്തില്‍ ഇളവുകളും അഗ്നീവീറുകള്‍ക്ക് ലഭ്യമാവും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ണായക ചുവടുവെപ്പാണിത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഗ്നിവീര്‍ വിഷയം ഉന്നയിച്ചതോടെ രാജ്യത്താകെ ഇത് ചര്‍ച്ചയായിരിക്കുകയാണ്. വിവിധ കോണുകളില്‍ നിന്ന് അഗ്നിവീര്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. രണ്ട് വിഭാഗം സൈനികരെ ഉണ്ടാക്കുന്നതാണ് അഗ്നിവീര്‍ എന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.

സിഐഎസ്എഫില്‍ കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവുകളില്‍ പത്ത് ശതമാനം അഗ്നിവീറുകള്‍ക്കായി മാറ്റിവെക്കും. ഫിസിക്കല്‍ ടെസ്റ്റുകളില്‍ ഇളവുകളും അനുവദിക്കുമെന്ന് സിഐഎസ്എഫ് ഡിജി നീന സിംഗ് പറഞ്ഞു. സൈനികരെ ഞങ്ങള്‍ മികവുറ്റവരാക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്ന് എല്ലാ സേനകള്‍ക്കും ഗുണം ചെയ്യും. അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം റിക്രൂട്ട്‌മെന്റില്‍ നല്‍കുമെന്ന് ബിഎസ്എഫ് ഡിജി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു.
2022 ജൂണ്‍ പതിനാലിനാണ് അഗ്നിവീര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പരിശീലനം നല്‍കുന്നവരില്‍ 25 ശതമാനം പേരെ 15 വര്‍ഷം സര്‍വീസില്‍ നിയമിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. 17നും 21 വയസ്സിനും ഇടയിലായിരുന്നു പ്രായപരിധി. പിന്നീട് ഇത് 23 ആയി ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications