Get Updates
Get notified of breaking news, exclusive insights, and must-see stories!

മോര്‍ബിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നദിയില്‍ ചാടിയ നേതാവിന് സീറ്റ്; സിറ്റിംഗ് എംഎല്‍എ തെറിച്ചു

ദില്ലി: മോര്‍ബിയില്‍ സിറ്റിംഗ് എംഎല്‍എയെ തഴഞ്ഞ് ബിജെപി. പകരം ദുരന്തം നടക്കുമ്പോള്‍ പുഴയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അറുപതുകാരനായ കാന്തിലാലിന്റെ രക്ഷാപ്രവര്‍ത്തനം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

നിലവിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയെയാണ് ഒഴിവാക്കിയത്. കാന്തിലാല്‍ നേരത്തെ ലൈഫ് ജാക്കറ്റും ധരിച്ച് ആളുകളെ രക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. ഒക്ടോബര്‍ മുപ്പതിന് നടന്ന ദുരന്തത്തില്‍ മോര്‍ബിയിലെ തൂക്കുപാലമാണ് തകര്‍ന്ന് വീണത്. ഒരിക്കല്‍ പോലും ബിജെപിയുടെ ലിസ്റ്റില്‍ വരുമെന്ന് കരുതിയ നേതാവല്ല കാന്തിലാല്‍.

1

ഇയാള്‍ പുഴയിലേക്ക് കുതിച്ച് ചാടിയെന്ന പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവമാണ് കാന്തിലാലിന് ബിജെപി ടിക്കറ്റ് അപ്രതീക്ഷിതമായി ലഭിക്കാന്‍ കാരണം. ഗുജറാത്ത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലേക്ക് പരിഗണിച്ചിരുന്ന പേരുകളില്‍ കാന്തിലാലിന്റെ പേര് ഒരു നേതാവ് പറഞ്ഞിരുന്നില്ല. എന്നാല്‍ ദുരന്തത്തിന് ശേഷം മോര്‍ബിയിലെ രാഷ്ട്രീയം ഒന്നാകെ മാറുകയായിരുന്നു.

മോര്‍ബിയിലെ ദുരന്തത്തില്‍ 135 പേരാണ് കൊല്ലപ്പെട്ടത്. 22 വര്‍ഷത്തോളമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് തിരിച്ചടിയായിരുന്നു. വ്യാപക വിമര്‍ശനങ്ങളാണ് അവര്‍ നേരിട്ടിരിക്കുന്നത്. ഗുജറാത്തിലെ ക്ലോക് മേക്കര്‍ക്ക് കരാര്‍ നല്‍കിയതിലെ വീഴ്ച്ചയും പലരും ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ട പട്ടികയില്‍ 84 സ്ഥാനാര്‍ത്ഥികളെയും, രണ്ടാം ഘട്ടത്തിലേക്കുള്ളില്‍ 76 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

അതേസമയം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഘഡ്‌ലോഡിയയില്‍ നിന്നാണ് മത്സരിക്കുക. ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംപി മജൂരിയില്‍ നിന്നാണ് മത്സരിക്കുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാഭയും മത്സരിക്കുന്നുണ്ട്. ജാംനഗര്‍ നോര്‍ത്തില്‍ നിന്നാണ് മത്സരം.

അതേസമയം വിരാംഗ്രാമില്‍ നിന്ന് ഹര്‍ദിക് പട്ടേല്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഏഴുപേര്‍ക്ക് കൂടി ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. പതിനാല് വനിതാ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ മന്ത്രിമാരായിരുന്ന ഭൂപേന്ദ്ര സിംഗ് ചുദാസാമ, പ്രദീപ് സിംഗ് ജഡേജ എന്നിവരെയും ഇക്കുറി മാറ്റി.

ഇത്തവണ മത്സരിക്കാനില്ലെന്ന് ഇവര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഗുജറാത്തില്‍ മോര്‍ബി ദുരന്തം വലിയ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ പ്രതിപക്ഷത്തിന് ഇതുവരെ അതില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+