മദ്യനയ കേസ്: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി
ദില്ലി: മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായി. വെള്ളിയാഴ്ച്ചയാണ് ഹാജരാവണമെന്ന് കാണിച്ച് കെജ്രിവാളിന് സിബിഐ നോട്ടീസ് നല്‍കിയത്. കേസില്‍ സാക്ഷിയായിട്ടാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. മനീഷ് സിസോദിയയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും, അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കെജ്രിവാളിനോട് ചോദിക്കാനാണ് സിബിഐ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.
ഫെബ്രുവരി 26ന് ഇതേ കേസില്‍ മനീഷ് സിസോദിയയെ ്‌റസ്റ്റ് ചെയ്തിരുന്നു. സിബിഐ ആസ്ഥാനത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാറിലാണ് കെജ്രിവാള്‍ വന്നിറങ്ങിയത്. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു ദില്ലി പോലീസ്. എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തടയാനായിട്ടായിരുന്നു ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.

അതേസമയം ദില്ലിയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. നൂറുകണക്കിന് എഎപി പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനവുമായി രാജ്യതലസ്ഥാനത്തെത്തിയത്. ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, ഐടിഒ ചൗക്ക്, മുക്കര്‍ബ ചൗക്ക്, പീരാ ഗാര്‍ഹി ചൗക്ക്, ലാഡോ സരായ് ചൗക്ക്, ക്രൗണ്‍ പ്ലാസ ചൗക്ക്, ദ്വാരക മോര്‍ സെക് 6, സെക്ടര്‍ 2 ചൗരാഹ, കരോള്‍ ബാഗ് ചൗക്ക്, കശ്മീരി ഗേറ്റ്, അങ്ങനെ നിരവധി ഇടങ്ങളിലാണ് ഗതാഗത കുരുക്ക് ശക്തമായത്.
വാഹനങ്ങള്‍ നീണ്ട നിരയായി അനങ്ങാതെ നില്‍ക്കുന്ന കാഴ്ച്ചയാണ് ദില്ലിയില്‍ ഉള്ളത്. സിബിഐയുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം താന്‍ നല്‍കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. എന്റെ അറസ്റ്റിനെ കുറിച്ചാണ് ബിജെപി നേതാക്കള്‍ സംസാരിക്കുന്നത്. സിബിഐയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം സിബിഐ ഓഫീസിലെത്തുന്നതിന് മുമ്പ് രാജ്ഗഡിലെത്തി മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് കെജ്രിവാള്‍ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്.
ചില ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക്, ഇന്ത്യ വികസിക്കുന്നത് ഇഷ്ടമല്ല. ഇവരോട് എനിക്ക് പറയാനുള്ളത് രാജ്യം ഇനിയും പുരോഗതി നേടുമെന്ന് തന്നെയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കെജ്രിവാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിയും കെജ്രിവാളും, അഴിമതിയുടെ പേരില്‍ അണ്ണാ ഹസാരെയെ കൂട്ടുപിടിച്ചാണ് അധികാരത്തിലെത്തിയതെന്ന് റിജിജു ആരോപിച്ചു.
അണ്ണാ ഹസാരെയെ എഎപി അധികാരത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ അധികാരം പിടിച്ചു. ഇനിയൊരിക്കലും അവര്‍ അണ്ണാ ഹസാരെയുടെ വാക്കുകള്‍ കേള്‍ക്കില്ല. അഴിമതി എന്നത് ഹസാരെയെ കബളിപ്പിക്കാനുള്ള ഒരു ഉപകരം മാത്രമായിരുന്നു. ജനങ്ങളെയും അവര്‍ വഞ്ചിച്ചു. അധികാരം നേടാനും, അഴിമതിയുടെ പേരില്‍ ജനങ്ങളുടെ പണം കൊള്ളയടിക്കാനും വേണ്ടി മാത്രമാണ് ഹസാരെയെ എഎപി ഉപയോഗിച്ചതെന്നും റിജിജു പറഞ്ഞു.












Click it and Unblock the Notifications