Exclusive: ലഡ്ഡു വിവാദം: ജഗനെ കുറ്റപ്പെടുത്തുന്നില്ല, അന്വേഷണം ഭയക്കുന്നതെന്തിനെന്ന് പവന്‍ കല്യാണ്‍
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രതികരിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്ത വിഷയത്തില്‍ ജഗനെ കുറ്റപ്പെടുത്താനില്ലെന്ന് പവന്‍ കല്യണ്‍ വണ്‍ ഇന്ത്യ ഇംഗ്ലീഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഞങ്ങളൊരിക്കലും ജഗനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. തിരുമല തിരുപ്പതി ദേവസ്ഥാനത്തിനെയാണ് വിമര്‍ശിച്ചത്. ആ ബോര്‍ഡിനെ നിയമിച്ചത് ജഗനാണ്. പക്ഷേ ജഗന്‍ ഇക്കാര്യത്തില്‍ നേരിട്ട് ഉത്തരവാദിയല്ല. അതുകൊണ്ട് അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടെ. എന്തിനാണ് ജഗന്‍ അതിനെ ഭയപ്പെടുന്നത്? ദേവസ്ഥാനത്തിലെ ആളുകളെ എന്തിനാണ് ജഗന്‍ ന്യായീകരിക്കുന്നതെന്നും പവന്‍ കല്യാണ്‍ ചോദിച്ചു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ എക്‌സിക്യൂട്ടീവ് ഓഫര്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. എന്നാല്‍ അത്തരം നെയ്യ് ഉപയോഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഈ വിഷയം ഇത്രത്തോളം എത്തില്ലായിരുന്നു. എന്തെങ്കിലും പറയുന്നതിന് മുമ്പ് വളരെ ആലോചിക്കാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ചാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞത്. മുമ്പുള്ള കാര്യമല്ലെന്നും പവന്‍ വിശദീകരിച്ചു.
ഇഒ പറയുന്നത് അദ്ദേഹം ചുമതലയേറ്റെടുത്ത ശേഷമുള്ള കാര്യങ്ങളാണ്. അപ്പോഴേക്കും പ്രശ്‌നങ്ങളൊക്കെ പ രിഹരിച്ചതാണ്. ദീര്‍ഘകാലമായി തിരുപ്പതി പ്രസാദത്തിന്റെ നിലവാരം മോശമാണെന്നും ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വന്നപ്പോള്‍ മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്ത കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പവന്‍ കല്യാണ്‍ വണ്‍ ഇന്ത്യ ഇംഗ്ലീഷിനോട് പറഞ്ഞു.
ഇപ്പോള്‍ തിരുപ്പതി ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യ് പരിശോധിക്കുന്നുണ്ട്. അത് നിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചുവെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.
നേരത്തെ വിവിധ മാധ്യമങ്ങളില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാമര്‍ശം വന്നതോടെ വലിയ രീതിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞതിന് വിപരീതമായ കാര്യമായിരുന്നു ഓഫീസര്‍ പറഞ്ഞത്. ഭക്ഷണത്തില്‍ മായം ചേര്‍ത്തു എന്ന ചെറിയൊരു കാര്യമായി ഇതിനെ പരിഗണിക്കാനാവില്ല. അതിലും വലുതാണ് തിരുപ്പതി പ്രസാദത്തിലെ മായം ചേര്‍ക്കലെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി.
ലഡ്ഡു വിവാദം തിരുപ്പതി ദേവസ്ഥാനം പോലുള്ള ആരാധനാലയങ്ങളിലെ സമിതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് നമുക്ക് കാണിച്ച് തരുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സുതാര്യത ഉണ്ടെങ്കില്‍ മാത്രമേ വിശ്വാസ്യത ഉണ്ടാവൂ എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.












Click it and Unblock the Notifications