Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തും ഹിമാചലും ബിജെപി പിടിക്കും... എക്‌സിറ്റ് പോൾ ഫലങ്ങളില്‍ ബിജെപി തരംഗം; കോൺഗ്രസ്സിന് തകർച്ച

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ വിജയം സ്വന്തമാക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആദ്യം പുറത്ത് വന്ന ടൈംസ് നൗ- വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം പ്രകാരം ഗുജറാത്ത് ബിജെപി നിലനിര്‍ത്തും.

gujarat- Himachal

കഴിഞ്ഞ തവണ നേടിയതിനോട് അടുത്ത സീറ്റുകള്‍ ഇത്തവണയും സ്വന്തമാക്കും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കഴിഞ്ഞ തവണ ബിജെപിക്ക് ഗുജറാത്തില്‍ ലഭിച്ചത് 115 സീറ്റുകള്‍ ആയിരുന്നു. ഇത്തവണ 109 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചനം.

BJP

ഹിമാചല്‍ പ്രദേശില്‍ ബിജെപി വന്‍ വിജയം സ്വന്തമാക്കും എന്നാണ് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ പ്രവചനം. ആകെയുള്ള 68 സീറ്റുകളില്‍ 51 എണ്ണവും ബിജെപി സ്വന്തമാക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസ്സിന് വെറും 16 സീറ്റുകളേ ലഭിക്കൂ എന്നാണ് പ്രവചനം.

Congress

എന്നാല്‍ സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ലഭിക്കുക 41 സീറ്റുകള്‍ ആണ്. കോണ്‍ഗ്രസ്സിന് 25 എണ്ണവും ലഭിക്കും. ന്യൂസ് 24 പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ ഹിമാചലില്‍ ബിജെപി 55 സീറ്റുകള്‍ സ്വന്തമാക്കും. കോണ്‍ഗ്രസ്സിന് ലഭിക്കുക 13 സീറ്റുകള്‍ മാത്രമായിരിക്കും എന്നും ന്യൂസ് 24 പ്രവചിക്കുന്നുണ്ട്.

ഗുജറാത്തില്‍ ബിജെപി കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കും എന്നാണ് ഇന്ത്യ ടുഡേ- ആക്‌സിസ് ഒപ്പീനിയന്‍ സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 113 സീറ്റുകളും കോണ്‍ഗ്രസ്സിന് 68 സീറ്റുകളും ലഭിക്കും എന്നാണ് പ്രവചനം. ബിജെപിക്ക് 99 മുതല്‍ 113 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്നാണ് പ്രവചനം. കോണ്‍ഗ്രസ്സിന് 88 മുതല്‍ 82 വരെ സീറ്റുകള്‍ കിട്ടിയേക്കും എന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 61 സീറ്റുകള്‍ ആയിരുന്നു.

Gujarat Table:

Total Table:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+