ബിജെപിക്ക് യുപിയില്‍ നഷ്ടം 100 സീറ്റുകള്‍, എബിപി സര്‍വേയില്‍ കോണ്‍ഗ്രസിന് നേട്ടങ്ങള്‍ ഇങ്ങനെ
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴേ പാര്‍ട്ടികളെല്ലാവരും സജ്ജമായി രംഗത്തുണ്ട്. എന്നാല്‍ പുറത്തുവന്ന എബിപി സര്‍വേ പരിശോധിച്ചാല്‍ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പിന്നോട്ട് പോകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഉത്തര്‍പ്രദേശ് ഒഴിച്ചുള്ളവ ഒന്നും വലിയ സംസ്ഥാനങ്ങള്‍ അല്ല.
പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ളവയാണ്. അതുകൊണ്ട് ബിജെപിക്ക് നഷ്ടമുണ്ടാകുന്നത് വലിയ ആശങ്ക തന്നെയാണ്. നിലവില്‍ ബിജെപിയുടെ മുഖ്യമന്ത്രിമാരില്‍ യോഗി ആദിത്യനാഥ് മാത്രമാണ് ജനങ്ങള്‍ക്കിടയില്‍ പോപ്പുലറായി നിലനില്‍ക്കുന്നത്.

അഞ്ചില്‍ നാലിടത്തും ബിജെപി തന്നെ വിജയിക്കുമെന്ന് എബിപി സര്‍വേ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. അഞ്ചിടത്തും സീറ്റുകള്‍ വല്ലാതെ കുറയുന്നുണ്ട്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പഞ്ചാബിലും ഉത്തരാഖണ്ഡിലും നല്ല നേട്ടമുണ്ടാക്കും.യുപിയില്‍ യോഗി ആദിത്യനാഥിനെ കുറിച്ച് പരാതിയില്ല. പക്ഷേ ജനങ്ങള്‍ക്കിടയില്‍ ബിജെപി സര്‍ക്കാര്‍ ്ത്ര പോപ്പുലറല്ല. ബിജെപിയുമായി വോട്ടുശതമാനത്തിനും സീറ്റ് നിലയിലുമുള്ള വ്യത്യാസം അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കുറച്ച് കൊണ്ടിരിക്കുകയാണ്. 325 സീറ്റ് നേടിയ ബിജെപി സഖ്യത്തിന് 221 സീറ്റ് വരെയാണ് നേടാനാവുക. നൂറ് സീറ്റുകളാണ് യുപിയില്‍ മാത്രം ബിജെപിക്ക് നഷ്ടമാവുകയെന്ന് സര്‍വേ പ്രവചിക്കുന്നു.

എസ്പിയെ വളരെ ദുര്‍ബലമായി കണ്ടിരുന്ന ബിജെപിക്ക് തെറ്റിയിരിക്കുകയാണ്. പോപ്പുലാരിറ്റിയില്‍ അവര്‍ വളരെ മുന്നിലെത്തി. 160 സീറ്റ് വരെ അവര്‍ നേടിയേക്കും. രണ്ട് പാര്‍ട്ടിയും തമ്മില്‍ 60 സീറ്റിന്റെ വ്യത്യാസമുള്ളതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഇനിയുള്ള അഞ്ച് മാസത്തില്‍ ഇത് എങ്ങോട്ട് വേണമെങ്കിലും മാറാം. അതേസമയം പഞ്ചാബില്‍ ബിജെപി നിലം തൊടില്ല. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി വന്‍ നേട്ടമുണ്ടാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയാവും. കോണ്‍ഗ്രസും ഒപ്പമുണ്ട്. 53 സീറ്റ് വരെ എഎപിക്കും 50 സീറ്റ് വരെ കോണ്‍ഗ്രസിനും കിട്ടും. ബിജെപി ചിലപ്പോള്‍ അക്കൗണ്ട് തുറന്നില്ലെന്നും വരുമെന്ന് സര്‍വേ പ്രവചിക്കുന്നു.

ഉത്തരാഖണ്ഡിലും മത്സരം കടുപ്പമാണ്. 36 മുതല്‍ 40 സീറ്റ് വരെ ഉറപ്പിച്ച് ബിജെപി സേഫാണ്. 34 സീറ്റ് വരെ കോണ്‍ഗ്രസ് നേടിയേക്കും. 20 സീറ്റാണ് കോണ്‍ഗ്രസ് വര്‍ധിപ്പിക്കാന്‍ പോകുന്നതെന്ന് സര്‍വേ പറയുന്നു. എഎപി രണ്ട് സീറ്റ് വരെ നേടിയേക്കും. ഇതെല്ലാം ബിജെപിക്കുള്ള വെല്ലുവിളിയാണ്. ഗോവയില്‍ ബിജെപി തന്നെ വന്നേക്കും. കഴിഞ്ഞ തവണത്തേക്കാല്‍ സീറ്റും കൂടും. 23 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് ദുര്‍ബലമായത് ബിജെപിക്ക് ഗുണം ചെയ്യുന്നുണ്ട്. അത് എഎപിക്ക് നേട്ടമാകുന്നുണ്ട്. ഏഴ് സീറ്റുകള്‍ വരെ അവര്‍ നേടിയേക്കുമെന്നാണ് പ്രവചനം.

മണിപ്പൂരിലും ബിജെപിക്ക് കടുത്ത പോരാട്ടമാണ് നേരിടേണ്ടി വരുന്നത്. 29 സീറ്റ് വരെ അവര്‍ നേടും. കോണ്‍ഗ്രസ് 24 സീറ്റും. കോണ്‍ഗ്രസിന് ഇവിടെ വോട്ടുശതമാനത്തില്‍ ഇടിവ് വരുന്നുണ്ട്. ബിജെപി നാല്‍പ്പത് ശതമാനത്തോളം വോട്ടും നേടും. പക്ഷേ ഇവിടെ ഭരണവിരുദ്ധ തരംഗം ശക്തമാണ്. എങ്ങോട്ട് വേണമെങ്കിലും ഫലം മാറി റിയാം. അതേസമയം മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ യുപിയില്‍ യോഗി ആദിത്യനാഥ് വളരെ മുന്നിലാണ്. 41.4 ശതമാനം പേര്‍ക്കും മുഖ്യമന്ത്രിയായി യോഗി വരണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. അഖിലേഷ് യാദവും പോപ്പുലറാണ്. 31.7 ശതമാനം പേരാണ് അഖിലേഷിനെ പിന്തുണച്ചത്.

അഖിലേഷിന്റെ പിന്തുണയും വര്‍ധവുണ്ടായിട്ടുണ്ട്. 31.4 ശതമാനമായിരുന്നു നേരത്തെയുള്ള റേറ്റിംഗ്. ബിഎസ്പി അധ്യക്ഷ മായാവതിയുടെ ജനപ്രീതി താഴോട്ടാണ്. 15.6 ശതമാനം പേര്‍ മാത്രമാണ് അവരെ പിന്തുണയ്ക്കുന്നത്. പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നത് 4.9 ശതമാനം പേരും. ഗോവയില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്താണ് പിന്തുണ കൂടുതലുള്ളയാള്‍. 30.4 ശതമാനം പേര്‍ സാവന്ത് മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് ചെറിയ കുറവുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രവി നായിക്കിനോ ദിഗംബര്‍ കാമത്തിനോ ജനപ്രീതിയുടെ ഏഴയലത്ത് എത്താനായിട്ടില്ല.

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ജനപ്രീതിയില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയാണ് മുന്നില്‍. 30.9 ശതമാനം പേരാണ് ചന്നിയെ പിന്തുണയ്ക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് 7.5 ശതമാനം പിന്തുണയാണ് ഉള്ളത്. അരവിന്ദ് കെജ്രിവാളിന് 20.8 ശതമാനം പേരും മുഖ്യമന്ത്രിയായി വരണമെന്ന് പറഞ്ഞ് പിന്തുണച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളെ അപേക്ഷിച്ച് കെജ്രിവാള്‍ പിന്നിലാണ്. നവജ്യോത് സിംഗ് സിദ്ദുവിനും നേട്ടമുണ്ടാക്കാനായില്ല. 4.7 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ച്. അകാലിദളിന്റെ സുഖ്ബീര്‍ സിംഗ് ബാദലിനെ 16.1 ശതമാനം പേര്‍ പിന്തുണച്ചു.

ഉത്തരാഖണ്ഡില്‍ ഏറ്റവും പോപ്പുലര്‍ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് തന്നെയാണ്. 31.5 ശതമാനം പേരാണ് റാവത്തിനെ പിന്തുണച്ചത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 27.7 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്തുണ്ട്. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കേണല്‍ അജയ് കോത്തിയാലിന് 8.8 ശതമാനം പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു നേതാവിനും ഹരീഷ് റാവത്തിന്റെ അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല. അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കേണ്ടി വരും. ബാക്കിയുള്ളവരെ നിയന്ത്രിക്കണമെങ്കില്‍ വിഭാഗീയത ഇല്ലാതാക്കേണ്ടി വരും.












Click it and Unblock the Notifications