Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസല്ല, ബിജെപി തരിപ്പണമാകും, എബിപി സര്‍വേ ഫലം ഇങ്ങനെ

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്. വന്‍ മുന്നേറ്റമാണ് പാര്‍ട്ടി സ്വപ്‌നം കാണുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇല്ലാത്ത കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് പ്രവചനം.

നിലവില്‍ കടുത്ത പോരാട്ടമാണ് പഞ്ചാബില്‍ നടക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് അഗ്നിപരീക്ഷ കൂടിയാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അത് സിദ്ദുവിന് രാഷ്ട്രീയ തിരിച്ചടിയാവും.

1

എഎപി പഞ്ചാബില്‍ 47 മുതല്‍ 53 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 117 അംഗ നിയമസഭയാണ് പഞ്ചാബിലുള്ളത്. അതേസമയം നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് സീറ്റിന്റെ കാര്യത്തില്‍ വന്‍ ഇടിവാണ് ഉണ്ടാവുക. 42 മുതല്‍ 50 വരെ സീറ്റാണ് കോണ്‍ഗ്രസിന് നേടാനാവുകയെന്ന് സര്‍വേ പറയുന്നു. അതേസമയം ശിരോമണി അകാലിദള്‍ 16 മുതല്‍ 24 വരെ സീറ്റുകളില്‍ ഒതുങ്ങും. ഏറ്റവും തിരിച്ചടിയുണ്ടാവുക ബിജെപിക്കാണ്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിലേക്ക് ബിജെപി വീഴും. പരമാവധി ഒരു സീറ്റാണ് ബിജെപിക്ക് സര്‍വേ പ്രവചിക്കുന്നത്. കര്‍ഷക സമരം ബിജെപിയെ തകര്‍ത്തെറിയുമെന്ന് സര്‍വേയിലൂടെ വ്യക്തമാണ്.

2

ബിജെപി ഇത്തവണ മത്സരിക്കുന്നത് അകാലിദള്‍ എന്ന സ്ഥിരം സഖ്യമില്ലാതെയാണ്. കാര്‍ഷിക നിയമം ഇതുവരെ ബിജെപി പിന്‍വലിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാ സീറ്റിലും അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമോ എന്ന് പോലും വ്യക്തമല്ല. അതേസമയം കോണ്‍ഗ്രസ് 2017ല്‍ അമരീന്ദര്‍ സിംഗിന് കീഴില്‍ 77 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. സിദ്ദുവിനും ചരണ്‍ജിത്ത് സിംഗ് ചന്നിക്കും കീഴില്‍ വന്‍ ഇടിവാണ് പാര്‍ട്ടിക്ക് വന്നിരിക്കുന്നത്. പക്ഷേ പോസിറ്റീവായ കാര്യം ഇതിലുണ്ട്. സെപ്റ്റംബറിലെ സര്‍വേ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റ് വരെ നേടുമെന്നായിരുന്നു. ഒക്ടോബറില്‍ ഇത് 39 മുതല്‍ 47 സീറ്റ് വരെ എന്നായി.

3

അവിടെ നിന്നാണ് ഇപ്പോള്‍ 50 സീറ്റ് എന്ന നിലയിലേക്ക് എത്തുന്നതെന്ന് സര്‍വേ പറയുന്നു. എഎപിക്ക് ഒരുപക്ഷേ നല്ലൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാത്തത് തിരിച്ചടിയായേക്കാം. ക്യാപ്റ്റന്റെ പാര്‍ട്ടി രൂപീകരിച്ചിട്ടേയുള്ളൂ. അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇനിയുള്ള മാസങ്ങളിലെ അറിയൂ. എഎപിക്ക് 2017ല്‍ 20 സീറ്റ് ലഭിച്ചിരുന്നു. മുഖ്യ പ്രതിപക്ഷവും അവരായിരുന്നു. അവിടെ നിന്നാണ് ഏറ്റവും വലിയ കക്ഷിയായി എഎപി മാറാന്‍ പോകുന്നതെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് കഴിഞ്ഞ തവണ മൂന്ന് സീറ്റുണ്ടായിരുന്നു. അതും നഷ്ടമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.

4

വോട്ടുശതമാനത്തിലും ആആദ്മി പാര്‍ട്ടി തന്നെ മുന്നിലെത്തും. 36.5 ശതമാനമായി അവരുടെ വോട്ട് ഉയരും. 2017ല്‍ 23.7 ശതമാനമായിരുന്നു അവരുടെ വോട്ടുബാങ്ക്. കോണ്‍ഗ്രസിന് സീറ്റ് മാത്രമല്ല വോട്ടുശതമാനവും കുറയും. 34.9 ശതമാനമായിട്ടാണ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് കുറയുന്നത്. കഴിഞ്ഞ തവണ ഇത് 38.5 ശതമാനമായിരുന്നു. അകാലിദളിന്റെ വോട്ട് ശതമാനം കുറയുന്നുണ്ട്. 20.6 ശതമാനം വോട്ടാണ് അകാലിദളിന് ലഭിക്കുക. എന്നാല്‍ കഴിഞ്ഞ തവണ അവര്‍ക്ക് 25.2 ശതമാനം വോട്ട് ലഭിച്ചിരുന്നു. പക്ഷേ സീറ്റ് നിലയില്‍ വര്‍ധനവുണ്ട്. ബിജെപിക്ക് 2.2 ശതമാനം വോട്ടാണ് ലഭിക്കുക. അഞ്ച് വര്‍ഷം മുമ്പ് 5.4 ശതമാനമായിരുന്നു വോട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+