കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വിദേശ യാത്രാ കണക്കുകള്‍ പുറത്ത്; കഴിഞ്ഞ 3 വര്‍ഷത്തിനിടെ ചെലവഴിച്ചത് 255 കോടി രൂപ

  • By Desk
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 3 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് 255 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 2016-17 ല്‍ 76.27 കോടി രൂപയും 2017-18ല്‍ 99.32 കോടി രൂപയും ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രേഖാമൂലം മറുപടി നല്‍കി.

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് വിലക്ക്; നിയമനിർമ്മാണത്തിനൊരുങ്ങുന്നു, ലംഘിച്ചാൽ തടവും പിഴയും!ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് വിലക്ക്; നിയമനിർമ്മാണത്തിനൊരുങ്ങുന്നു, ലംഘിച്ചാൽ തടവും പിഴയും!

2018-19ല്‍ 79.91 കോടി രൂപ ചെലവഴിച്ചപ്പോള്‍ 2019-20 ലെ ബില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2016-17ല്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപ ചെലവഴിച്ചപ്പോള്‍ 2017-18ല്‍ അത് 58,06,630 രൂപയായിരുന്നു.

modi

ആഭ്യന്തര യാത്രാ ചെലവുകളുടെ കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നയപ്രകാരം രാജ്യത്തെ വിവിഐപികള്‍ക്കും വിഐപികള്‍ക്കും വ്യോമസേന എയര്‍ക്രാഫ്റ്റ്, ഹെലികോപ്ടര്‍ എന്നിവ ഔദ്യോഗിക പര്യടനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് മുരളീധരന്‍ സഭയെ അറിയിച്ചു

English summary
Expense for prime minister's foreign trip in last 3 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X