Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശാഖപട്ടണം കെമിക്കല്‍ പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി... തീപ്പിടിത്തം, നിരവധി പേര്‍ക്ക് പരിക്ക്!!

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. തിങ്കളാഴ്ച്ച രാത്രിയാണ് ഇവിടെ പൊട്ടിത്തെറിയുണ്ടായത്. ഇതിന് പിന്നാലെ ഇവിടെ വന്‍ തീപ്പിടുത്തവും ഉണ്ടായിരിക്കുകയാണ്. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്റ്‌സ കെട്ടിടത്തിലാണ് തീപ്പിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. അതേസമയം എന്താണ് സ്‌ഫോടനത്തിന്റെ കാരണമെന്ന് വ്യക്തമല്ല. വിശാഖപട്ടണം നഗരം മുഴുവന്‍ തീനാളങ്ങള്‍ മൂടിയത് പോലെയാണ് ഇവിടെയുള്ള കാഴ്ച്ച.

1

നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വലിയ ശബ്ദത്തോടെയുള്ള ഒരു ഡസനില്‍ അധികം പൊട്ടിത്തെറികള്‍ ഈ കെട്ടിടത്തില്‍ നിന്ന് കേട്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 12ലധികം അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ ഇവിടെ കുതിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതേസമയം ആളപായമൊന്നുമില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചു. സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

Recommended Video

cmsvideo
    ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

    പൊട്ടിത്തെറി നടക്കുമ്പോള്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന് സമീപം നാല് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഇവര്‍ നാല് പേരും പൊട്ടിത്തെറിക്ക് പിന്നാലെ ഇവിടെ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് തീ ആളിപ്പടര്‍ന്നതെന്ന് പോലീസ് പറയുന്നു. റിയാക്ടറില്‍ നിന്നാണ് തീ കത്താന്‍ തുടങ്ങിയത്. ഇത് പ്ലാന്റിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. അതേസമയം ഭയപ്പെടാനൊന്നുമില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

    വിശാഖപട്ടണം ഭാഗത്തെ പാര്‍വതയില്‍ നിന്നാണ് തീപ്പിടുത്തം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആരും ആശങ്കപ്പെടേണ്ടതെന്ന് പോലീസ് വ്യക്തമാക്കി. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ ഇവിടെ സജീവമാണ്. വിശാഖപട്ടണം സിപി ആര്‍കെ മീണ സ്ഥലത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. തീ അണയ്ക്കാന്‍ തീവ്രമായ ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം ഇവിടെയുള്ള നാട്ടുകാര്‍ ജാഗ്രതയിലാണ്.അടുത്തിടെയാണ് ഇവിടെ മറ്റൊരു കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്. അതില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+