ഫേസ്ബുക്ക് ഹാക്ക് ചെയ്തോ? ന്യൂസ് ഫീഡില്‍ നിറഞ്ഞ് സെലിബ്രിറ്റികള്‍, ട്വിറ്ററിലും രക്ഷയില്ല, ട്രോള്‍!!
ദില്ലി: ഫേസ്ബുക്കിന് വീണ്ടും പ്രതിസന്ധി. ലോകം മുഴുവന്‍ ഫേസ്ബുക്ക് ലഭ്യമല്ലാതായിരിക്കുകയാണ്. സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ ആയിരങ്ങളാണ് പരാതികളുമായി രംഗത്തെത്തിയത്. ബ്രിട്ടനിലും അമേരിക്കയിലും വരെ പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്താണ് സംഭവം എന്ന് പോലും ഇപ്പോഴും വ്യക്തമായിട്ടില്ല. അത് മാത്രല്ല പലര്‍ക്കും ഫേസ്ബുക്ക് ന്യൂസ് ഫീഡിന് പ്രശ്നങ്ങള്‍ നേരിട്ടിരിക്കുകയാണ്.

സെലിബ്രിറ്റി പോസ്റ്റുകള്‍ കൊണ്ട് ഇവരുടെ ന്യൂസ് ഫീഡ് നിറഞ്ഞിരിക്കുകയാണ്. എമിനെം, ബില്ലി എല്ലിഷ് പോലുള്ള സെലിബ്രിറ്റകളുടെ പോസ്റ്റും അവര്‍ക്ക് നല്‍കിയിട്ടുള്ള കമന്റുകളും കൊണ്ടാണ് പലരും ഫീഡുകള്‍ നിറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം.

ഇന്ത്യയില്‍ നിരവധി പേര്‍ക്കാണ് ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടത്. നൂറുകണക്കിന് പേരാണ് ഒരേ പ്രശ്നങ്ങള്‍ പറയുന്നത്. പക്ഷേ യുഎസ്സിലെയും ബ്രിട്ടനിലെയും പോലെ അത്ര വലുതല്ല ഇന്ത്യയിലെ പരാതികള്‍. ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് യൂസര്‍മാര്‍ കരുതുന്നത്. അതേസമയം സൈബര്‍ ആക്രമണമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. സെലിബ്രിറ്റികള്‍ പോസ്റ്റുകള്‍ ഇതേ തുടര്‍ന്നാണ് ന്യൂസ് ഫീഡിലെത്തുന്നതെന്ന് പലരും പറയുന്നു.

ട്വിറ്ററില്‍ പരാതികളും ട്രോളുകളും നിറഞ്ഞിരിക്കുകയാണ്. എല്ലാവര്ക്കും ന്യൂസ് ഫീഡിലേക്ക് സെല്രിബിറ്റി സ്ക്രീന്‍ ഷോട്ടുകള്‍ എത്തുന്നതാണ് പരാതി പറയുന്നത്. തന്റെ അക്കൗണ്ട് ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ടവരുമുണ്ട്. ഫേസ്ബുക്ക് വാളില്‍ ട്രോള്‍ മഴയാണ്. ആരുടെയൊക്കയോ കമന്റുകളും മീമുകളുമാണ് എത്തുന്നത്. ദീപിക പദുക്കോണ്‍, ടോം ക്രൂസ്, റിഹാന, സച്ചിന് ടെണ്ടുല്‍ക്കര്‍, ഗോര്‍ഡന്‍ റാംസി, എന്നിവരുടെ ഫാന്സുകള് അയച്ച സന്ദേശങ്ങള്‍ കൊണ്ടാണ് ന്യൂസ് ഫീഡുകള്‍ നിറഞ്ഞിരിക്കുന്നത്.

പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലായിട്ടില്ല. ആരെയെങ്കിലും ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കിയോ എന്ന് ട്രോളായി ചോദിച്ചവരുമുണ്ട്. ക്രിസ്റ്റിയനോ റൊണാള്‍ഡോയ്ക്ക് അടക്കം മെസേജുകള്‍ ഇക്കൂട്ടത്തില്‍ കടന്നുവരുന്നുണ്ട്. ലയണല്‍ മെസ്സി, വിരാട് കോലി എന്നിവരെ ടാഗ് ചെയ്ത് അയച്ച സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം ഫേസ്ബുക്ക് സാധാരണ ഇത്തരം പ്രശ്നങ്ങള്‍ എന്താണെന്ന് പറയാറുണ്ട്. എന്നാല്‍ ട്വിറ്ററിലാണ് ഫേസ്ബുക്കിന്റെ വീഴ്ച്ച ആഘോഷമാകുന്നത്. പലരും ഇതില്‍ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചിട്ടുണ്ട്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications