44 പേജുകള്‍.... ബിജെപി ഫേസ്ബുക്കിനെ കൊണ്ട് പൂട്ടിക്കെട്ടിക്കാന്‍ നോക്കിയത്, 14 എണ്ണം പൂട്ടിച്ചു!!
ദില്ലി: എതിരാളികളെ നിശബ്ദരാക്കാന്‍ ബിജെപി ഫേസ്ബുക്കിന്റെ സഹായം തേടിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 44 പേജുകളാണ് പൂട്ടിക്കെട്ടിക്കാനായി ബിജെപി ഫേസ്ബുക്ക് ഇന്ത്യക്ക് നല്‍കിയത്. ഇവര്‍ തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്ന് വ്യക്തമാകുന്നതാണ് ഈ റിപ്പോര്‍ട്ട്. ബിജെപിക്കെതിരെ വിവരങ്ങള്‍ നല്‍കുന്ന പേജുകളെയാണ് പൂട്ടിക്കാനായി ഫേസ്ബുക്കിനെ സമീപിച്ചത്. ഫേസ്ബുക്ക് ചടങ്ങളുടെ ലംഘനമാണ് ഈ പേജുകള്‍ നടത്തുന്നതെന്നും, ഇതില്‍ പറയുന്ന കാര്യങ്ങളൊന്നും യാഥാര്‍ത്ഥ്യമല്ലെന്നാണ് ബിജെപി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിജെപി നേതാക്കളുടെ തന്നെ പേജുകള്‍ എല്ലാ നിയന്ത്രണവും ലംഘിച്ചിട്ടും ഒന്നും ചെയ്തിരുന്നില്ല ഫേസ്ബുക്ക്. റിപ്പോര്‍ട്ട് ചെയ്തതില്‍ 14 പേജുകള്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ലഭ്യമല്ല. മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍, വിനോദ് ദുവ എന്നിവരുടെ പേജുകളാണ് ഇതില്‍ പ്രധാനം. ഭീം ആര്‍മിയുടെ ഔദ്യോഗിക പേജ്, വീ ഹേറ്റ് ബിജെപി, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പേജുകള്‍, ട്രൂത്ത് ഓഫ് ഗുജറാത്ത് എന്നീ പേജുകളാണ് ബിജെപിയുടെ ഇടപെടലിലൂടെ പൂട്ടിച്ചത്.
ബിജെപിയെ പിന്തുണയ്ക്കുന്ന ദി ചൗപ്പല്‍, ഓപ്പ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും ബിജെപി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കിയ പേജുകള്‍ പുനസ്ഥാപിക്കാനും പിന്നീട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇത് സംഭവിച്ചത്. ഈ പേജുകളില്‍ നിന്നെല്ലാം പരസ്യ വരുമാനം ഈടാക്കാനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഫേസ്ബുക്ക് ഇവരെയെല്ലാം തിരിച്ചുകൊണ്ടുവന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ബിജെപിയുടെ ഐടി സെല്‍ ഹെഡ് അമിത് മാളവ്യയോട് പറയുകയും ചെയ്തു.
അമിത് മാളവ്യ ഇക്കാര്യം ശരിവെച്ചു. ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി പോലുള്ള മികച്ച പേജുകള്‍ ബ്ലോക്ക് ചെയ്യപ്പെടുമോ എന്ന ഭയം പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഫേസ്ബുക്കിനോട് പറയുകയും ചെയ്തു. എന്നാല്‍ എഫ്ബി ഇന്ത്യ പലപ്പോഴും പ്രതികരിച്ചിരുന്നില്ലെന്ന് അമിത് മാളവ്യ പറഞ്ഞു. അതേസമയം ഫേസ്ബുക്ക് നയങ്ങളില്‍ മാറ്റം വരണമെന്ന് അതിനുള്ളിലെ ജീവനക്കാര്‍ തന്നെ പറഞ്ഞിരിക്കുകയാണ്. ഇതോടെ ബിജെപി ശരിക്കും കുരുക്കിലായിരിക്കുകയാണ്.












Click it and Unblock the Notifications