കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ 87ാം ജന്മദിനം കഴിഞ്ഞ ദിവസം രാജ്യം ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയ അദ്ദേഹത്തോട് മാപ്പു ചോദിച്ചത് അടക്കം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പിറന്നാള്‍ ദിനത്തിലും മന്‍മോഹന് സ്വന്തമായി ഒരു കാര്യം ചെയ്യാനുള്ള അധികാരം ഇല്ലെന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചാരണത്തിലുള്ളത്.

രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയതിന് ശേഷമാണ് മന്‍മോഹന്‍ കേക്ക് മുറിച്ചതെന്ന് കാണിക്കുന്ന വീഡിയോ ആണ് ഇത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണ്. ചിലര്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും പൂര്‍ണമായും ഈ വീഡിയോയെ കുറിച്ച് വിവരിക്കാന്‍ സാധിച്ചിട്ടില്ല. ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആരാധകനായ ഷെഫാലി വൈദ്യയാണ് ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഈ വീഡിയോയെ കുറിച്ച് വൈദ്യ പറഞ്ഞ കാര്യങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പിറന്നാള്‍ കേക്കിലും....

പിറന്നാള്‍ കേക്കിലും....

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ ആരോപണങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും ചേര്‍ന്ന് ഒരു കേക്ക് മുറിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ സര്‍ക്കാരില്‍ സ്വന്തമായി തീരുമാനം എടുക്കാന്‍ അധികാരമില്ലാത്തത് പോലെ, സ്വന്തം പിറന്നാള്‍ കേക്ക് മുറിക്കാന്‍ പോലും മന്‍മോഹന്‍ സിംഗിന് അധികാരമില്ലെന്നും, രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അതിന് പോലും അനുവദിക്കുന്നില്ലെന്നുമാണ് ഷെഫാലി വൈദ്യ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ആരോപിച്ചത്.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

റിഷി ബഗ്രി പങ്കുവെച്ച ട്വീറ്റിലാണ് മന്‍മോഹന്‍ സിംഗിനെ കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്. ഈ ട്വീറ്റ് 9200 ലൈക്കുകളും 2300 റിട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. ഷെഫാലി വൈദ്യയുടെ ട്വീറ്റിന് 12200 ലൈക്കുകളും 3400 റിട്വീറ്റുകളുമാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിന്റെ കൈ ബലമായി പിടിച്ച് കേക്ക് മുറിക്കുകയാണെന്നും, സ്വന്തമായി ഒരു കേക്ക് മുറികാനുള്ള അവകാശം പോലും മന്‍മോഹന് ഇല്ലെന്നും, പത്ത് വര്‍ഷം അദ്ദേഹം സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയത് എങ്ങനെയെന്ന് ഊഹിച്ച് നോക്കാമെന്നും വൈദ്യ പറയുന്നു.

സത്യാവസ്ഥ എന്ത്

സത്യാവസ്ഥ എന്ത്

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിംഗ് 2018ല്‍ ട്വീറ്റ് ചെയ്ത വീഡിയോ ആണ് ഇത്. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും ചേര്‍ന്ന് കേക്ക് മുറിക്കുന്നതാണ് ഈ വീഡിയോ. മന്‍മോഹന്‍ സിംഗിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തിലുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് വ്യക്തമാണ്. അതേസമയം ഇത്തവണ മന്‍മോഹന്‍ സിംഗിന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ഉള്ള വീഡിയോ അല്ല ഇത്. ബിജെപി വിംഗില്‍ നിന്നുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് തെളിഞ്ഞിരിക്കുകയാണ്.

പിറന്നാള്‍ ദിനത്തില്‍ ക്ഷമാപണം

പിറന്നാള്‍ ദിനത്തില്‍ ക്ഷമാപണം

മന്‍മോഹന്‍ സിംഗിന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയ അദ്ദേഹത്തോട് ക്ഷമാപണം നടത്തിയതും വൈറലായിരുന്നു. രാജ്യത്തെ സാമ്പത്തികാവസ്ഥയെയും 2008ലെ ആഗോള മാന്ദ്യത്തിന്റെ സമയത്ത് ഇന്ത്യ പിടിച്ചു നിന്നതും ചൂണ്ടിക്കാണിച്ചായിരുന്നു പലരും മന്‍മോഹന് ആശംസ നേര്‍ന്നത്. നിങ്ങളെ കണ്ടത് എന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. നിങ്ങളായിരുന്നു ശരിയെന്ന് കാലം തെളിയിച്ചെന്നും, ഞങ്ങള്‍ക്ക് തെറ്റിയെന്നും ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ജഗദീഷ് ഭഗവതി ഗാന്ധി കുടുംബത്തിനെതിരെ രംഗത്ത് വന്നതും ഈ അവസരത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് യാതൊരു സാധ്യതയുമില്ലെന്നും, ഗാന്ധി കുടുംബം മാറാതെ രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സോണിയാ ഗാന്ധി മന്‍മോഹന്‍ സിംഗിന്റെ ക്ലീന്‍ ഇമേജ് ഉപയോഗിച്ചെന്നും, സ്വന്തം മകന്റെ രാഷ്ട്രീയ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് അവര്‍ എല്ലാ നീക്കങ്ങളും നടത്തിയതെന്നും ഭഗവതി കുറ്റപ്പെടുത്തി.

പ്രിയങ്കയ്ക്കും രക്ഷിക്കാനാവില്ല

പ്രിയങ്കയ്ക്കും രക്ഷിക്കാനാവില്ല

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രണ്ടാം നിര നേതാവിന് പോലും സാധിക്കുമോ എന്ന് ഉറപ്പില്ല. പക്ഷേ രാഹുല്‍ ഗാന്ധിക്കോ, സോണിയക്കോ, പ്രിയങ്കയ്‌ക്കോ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവില്ലെന്നും ഭഗവതി പറയുന്നു. രാഷ്ട്രീയ യുദ്ധം തോറ്റെന്ന് ഗാന്ധി കുടുംബം തിരിച്ചറിയണം. മന്‍മോഹന്റെ പ്രതിച്ഛായ തകര്‍ത്തതില്‍ രാഹുലിനും പങ്കുണ്ട്. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാവ് ആ പാര്‍ട്ടിയെ നയിക്കുമെന്ന് കരുതാനാവില്ല. പക്ഷേ അവര്‍ മന്‍മോഹനോട് കാണിച്ച വലിയ തെറ്റാണെന്നും ഭഗവതി പറഞ്ഞു.

<strong>താങ്കളായിരുന്നു ശരി; ഞങ്ങള്‍ക്ക് തെറ്റ് പറ്റി; മന്‍മോഹന്‍ സിങിന് ജന്മദിനാശംസ നേര്‍ന്ന് ടിറ്റര്‍!!</strong>താങ്കളായിരുന്നു ശരി; ഞങ്ങള്‍ക്ക് തെറ്റ് പറ്റി; മന്‍മോഹന്‍ സിങിന് ജന്മദിനാശംസ നേര്‍ന്ന് ടിറ്റര്‍!!

English summary
fact behind rahul gandhi cutting manmohan singhs birthday cake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X