Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗങ്ങള്‍ക്ക് കാരണം മുസ്ലീങ്ങള്‍.... ഇരയാവുന്നത് ഹിന്ദുക്കള്‍... ഫേക്ക് ന്യൂസുമായി ബിജെപി

ഫേക്ക് ന്യൂസ് പ്രചാരണവുമായി ബിജെപി

ദില്ലി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരവേ പുതിയ പ്രചാരണവാക്യവുമായി ബിജെപിയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും രംഗത്ത്. മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് നടക്കുന്നത്. അങ്ങേയറ്റത്തെ വര്‍ഗീയ പ്രചാരണമാണ് ഇതിലൂടെ നടക്കുന്നത്. ഇന്ത്യയില്‍ ബലാത്സംഗങ്ങളില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ നടത്തുന്നതാണെന്നായിരുന്നു. വലിയ രീതിയില്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയില്‍ ഒരു കഴമ്പുമില്ലെന്നാണ് യാഥാര്‍ത്ഥ്യം

ഹിന്ദുപ്രീണനത്തിനായി ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണമാണ് ഇത്. പല ദേശീയ മാധ്യമങ്ങളും ഇതിന് പിന്തുണയുമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയ വഴിയും പ്രചാരണം നടക്കുന്നുണ്ട്. കത്വയിലെ കൂട്ടബലാത്സംഗവും മന്ദ്‌സോറിലെ പീഡനവും തമ്മില്‍ താരതമ്യം ചെയ്യലും ഇതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് ദേശീയ ഏജന്‍സികളൊന്നും പുറത്തുവിട്ടിട്ടില്ല എന്നതാണ് സത്യം.

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല

ഇന്ത്യയില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷതരല്ലെന്നും ബലാത്സംഗങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന് ശേഷം വ്യാപകമായി ഫേക്ക് ന്യൂസുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയെ നാണം കെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് മുസ്ലീങ്ങളാണെന്നും രാജ്യത്തെ 95 ശതമാനം ബലാത്സംഗങ്ങളും ചെയ്യുന്നത് അവരാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. ഇന്ത്യയില്‍ ഒരുവര്‍ഷം 84374 ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതില്‍ 81000 ബലാത്സംഗങ്ങളും ചെയ്യുന്നത് മുസ്ലീങ്ങളാണ് എന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇരയാവുന്നത് ഹിന്ദു പെണ്‍കുട്ടികള്‍

ഇരയാവുന്നത് ഹിന്ദു പെണ്‍കുട്ടികള്‍

മുസ്ലീങ്ങള്‍ പീഡിപ്പിക്കുന്നവരെല്ലാം ഹിന്ദു പെണ്‍കുട്ടികളാണെന്ന് പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജ്യത്ത് ഫേക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാധ്യമമാണ് പോസ്റ്റ് കാര്‍ഡ് ന്യൂസ്. ദേശീയ ക്രൈം റെക്കോര്‍ഡ്്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ റിപ്പോര്‍ട്ടെന്ന് ഹെഗ്‌ഡെ പറയുന്നു. അതേസമയം മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതോടെ ബലാത്സംഗങ്ങളും എണ്ണവും വര്‍ധിക്കുമെന്ന് ഇയാള്‍ പറയുന്നു.

പ്രകോപനപരമായ പരാമര്‍ശം

പ്രകോപനപരമായ പരാമര്‍ശം

അങ്ങേയറ്റം വ്യാജമായ വാര്‍ത്ത പ്രകോപനപരമായ രീതിയിലാണ് ഹെഗ്‌ഡെ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വലിയ രീതിയില്‍ ഈ റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്. ഹെഗ്‌ഡെയുടെ ട്വീറ്റ് 1200 തവണയാണ് റിട്വീറ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അതേസമയം മതപരമായിട്ടല്ല അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നയാളാണ് മഹേഷ് വിക്രം ഹെഗ്‌ഡെ. അപ്പോള്‍ തന്നെ മനസിലാക്കാം ഈ റിപ്പോര്‍ട്ട് എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രചരിക്കുന്നതെന്ന്.

ഹിന്ദുക്കളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുക

ഹിന്ദുക്കളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുക

തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവോട്ട് ഉറപ്പാക്കാനുള്ള കളിയാണ് ബിജെപി കളിക്കുന്നത്. ഈ റിപ്പോര്‍ട്ട് വഴി ഹിന്ദുക്കള്‍ക്കിടയില്‍ ഭയം കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. അതുവഴി മുസ്ലീം വിഭാഗം ബലാത്സംഗം ചെയ്യുന്നവരാണെന്നും ഹിന്ദുക്കളെ സംരക്ഷിക്കുന്നവരുടെ കൂടെ നിന്നിട്ടില്ലെങ്കില്‍ തങ്ങള്‍ ഇരയാക്കപ്പെടും എന്ന ഭീതിയാണ് ബിജെപി ഉണ്ടാക്കുന്നത്. അതേസമയം പല മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് സത്യം തിരിച്ചറിഞ്ഞതോടെ അത് പിന്‍വലിച്ചു. ഹിന്ദുവോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നും ബിജെപി ധരിക്കുന്നുണ്ട്.

ഏജന്‍സികള്‍ പോലും അറിയില്ല

ഏജന്‍സികള്‍ പോലും അറിയില്ല

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പ്രചരിക്കുന്നത് കണ്ട് അമ്പരപ്പിലാണ്. 2016ലാണ് തങ്ങള്‍ അവസാനമായി ബലാത്സംഗങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും എന്നാല്‍ അതില്‍ ഇങ്ങനെയൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളില്‍ ഒരിടത്ത് പോലും മതം പരാമര്‍ശിക്കുന്നില്ല. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യത്തെ തരംതിരിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായവരുടെ മതം പോലും ഏജന്‍സികള്‍ സ്വീകരിക്കാറില്ല. ഇത് മുസ്ലീം വിരോധം വളര്‍ത്തുന്നതിന് കൃത്യമായി ഉണ്ടാക്കിയ പദ്ധതിയാണ്. കടുത്ത നടപടി ഉണ്ടാവണമെന്ന് പലരും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+