കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പൂജാരിമാര്‍ തട്ടിയെടുത്തത് 20 കോടി രൂപ!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂര്‍ ക്ഷേത്രത്തിലെ ഒരു സംഘം പൂജാരിമാര്‍ ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് ഭക്തരില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി തട്ടിയെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

വടക്കന്‍ കര്‍ണാടകയിലെ അഫ്‌സല്‍പൂര്‍ താലൂക്കില്‍ ഗംഗാപൂര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് ഭക്തര്‍ എത്താറുണ്ട്. ശ്രീ ദത്താത്രേയ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

sdf

ദത്താത്രേയ ദേവാലയം, ഗണഗാപൂര്‍ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങിയ പേരില്‍ എട്ടോളം വെബ്സൈറ്റുകളാണ് പൂജാരിമാര്‍ ഉണ്ടാക്കിയതെന്നും നാല് വര്‍ഷമായി 20 കോടിയോളം രൂപ ഫീസും സംഭാവനയും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് വക മാറ്റിയതായും പൊലീസ് പറഞ്ഞു.

വിവിധ പൂജകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി 10,000 മുതല്‍ 50,000 രൂപ വരെയാണ് ഫീസ് ഈടാക്കിയിരുന്നത്. ക്ഷേത്രം സംസ്ഥാനത്തെ മുഴുറൈ വകുപ്പിന്റെ നിയന്ത്രണത്തിലാണ്, കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ യശ്വന്ത് ഗുരുക്കറാണ് വികസന സമിതിയുടെ ചെയര്‍മാന്‍.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

ഗുരുക്കറുടെ അധ്യക്ഷതയില്‍ അടുത്തിടെ നടന്ന ഓഡിറ്റ് യോഗത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാംദേവ് റാത്തോഡിന് നിര്‍ദ്ദേശം നല്‍കി. അതേസമയം കേസെടുക്കുന്നത് വരെ പുരോഹിതര്‍ ടൗണില്‍ ഉണ്ടായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കരുതെന്ന് പ്രദേശവാസി പറഞ്ഞു.

അടുത്തിടെ നടത്തിയ സൈബര്‍ ഫോറന്‍സിക് ഓഡിറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 2,000 ഭക്തര്‍ വ്യാജ വെബ്സൈറ്റുകള്‍ വഴി പണം അടച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പുരോഹിതന്മാര്‍ ഭക്തരെ പരിപാലിക്കുമെന്നും അവരുടെ ബന്ധപ്പെടാനുള്ള നമ്പര്‍ രസീതില്‍ നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

 'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ക്ഷേത്രത്തിലെ വഴിപാട് പെട്ടികളില്‍ നിന്നും പൂജാരിമാര്‍ പണം തട്ടിയതായും പോലീസ് സംശയിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതിന് ശേഷം ഞങ്ങള്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭാവനപ്പെട്ടികളിലെ പണം എണ്ണിയ ദിവസം, സി സി ടി വി ക്യാമറകള്‍ മറച്ചുവെക്കുകയും മുഖംമൂടി ധരിക്കുകയും ചെയ്തിട്ടുണ്ട്.

കലബുറഗി ഡെപ്യൂട്ടി കമ്മീഷണര്‍ യശ്വന്ത് ഗുരുക്കര്‍ കുറ്റാരോപിതരായ പുരോഹിതരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.devalganagapur.com നിലവില്‍ നീക്കം ചെയ്തിരിക്കുകയാണ്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Fake website in the name of the temple; Rs 20 crore swindled by priests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X