സുശാന്തിന്റെ മരണത്തില്‍ നെഞ്ചുതകര്‍ന്നു... ആരാധിക ആത്മഹത്യ ചെയ്തു, ഡയറിയില്‍ എഴുതിവെച്ചത്!!
കൊല്‍ക്കത്ത: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം അദ്ദേഹത്തിന്റെ ആരാധകരുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. പലരും ചെയ്യുന്ന കാര്യങ്ങള്‍ സുശാന്തിന്റെ പാത സ്വീകരിക്കുന്നതാണ്. ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപില്‍ സുശാന്തിന്റെ ആരാധികമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ജൂണ്‍ 17നാണ് ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. തന്റെ ഡയറിയില്‍ സുശാന്തിന്റെ കുറിച്ച് എഴുതി വെച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഡയറിയില്‍ തനിക്ക് സുശാന്തിനെ ഒരുപാട് ഇഷ്ടമായിരുന്നുവെന്ന് പെണ്‍കുട്ടി എഴുതി വെച്ചിട്ടുണ്ട്.

Recommended Video
സുശാന്തിന്റെ ആത്മഹത്യയാണ് ഈ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പെണ്‍കുട്ടി വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. സ്വന്തം ഡയറിയില്‍ സുശാന്തിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി എഴുതിയിരുന്നതായി ഡിജിപി ദീപേന്ദ്ര പഥക് പറഞ്ഞു. സുശാന്തിനെ പെണ്‍കുട്ടി ആരാധിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. എന്നാല്‍ ആത്മഹത്യാ കുറിപ്പ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പഥക് പറഞ്ഞു.
അതേസമയം ഇത് ആദ്യമായിട്ടല്ല, സുശാന്തിന്റെ മരണത്തിന് ശേഷം ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചിരുന്നു. സുശാന്തിനെ പോലുള്ള ഒരു പ്രമുഖ നടന് ആത്മഹത്യ ചെയ്യാന്‍ സാധിക്കുമെങ്കില്‍, തനിക്കും ആത്മഹത്യ ചെയ്യാന്‍ സാധിക്കുമെന്നും ഈ കുട്ടി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു. ഈ കുട്ടി ആത്മഹത്യാ കുറിപ്പും എഴുതി വെച്ചിരുന്നു. സുശാന്തിന്റെ മരണം ബോളിവുഡിലെ താരലോബിയും മാഫിയയും കാരണം സംഭവിച്ചതാണെന്ന വാദം ശക്തമായി തുടരുകയാണ്.
സുശാന്തിന്റെ മരണത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പലരും ട്വിറ്ററില്‍ കരണ്‍ ജോഹറിനെയും ആലിയ ഭട്ടിനെയും അണ്‍ ഫോളോ ചെയ്തിരിക്കുകയാണ്. കങ്കണ റനൗത്തിന് പരമാവധി ഫോളോവേഴ്‌സ് വര്‍ധിച്ചിട്ടുമുണ്ട്. 1.47 മില്യണ്‍ ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്. കൃതി സാനോണ്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെയും ഫോളോവേഴ്‌സ് വര്‍ധിച്ചിട്ടുണ്ട്. ആലിയ ഭട്ടിന് 44000ലധികം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. കരണ്‍ ജോഹറിന് പതിനായിരത്തിലധികം ഫോളോവേഴ്‌സ് നഷ്ടമായി. സല്‍മാന്‍ ഖാനെയും പലരും അണ്‍ഫോളോ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications