കൊളോണിയൽ അടയാളങ്ങൾക്ക് വിട; കൊൽക്കത്തയിലെ ഫോർട്ട് വില്യം ഇനി 'വിജയ് ദുർഗ' എന്നറിയപ്പെടും
കൊൽക്കത്ത: രാജ്യത്തെ കൊളോണിയൽ കാലം അനുസ്‌മരിപ്പിക്കുന്ന പേരുകൾ മാറ്റുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി സുപ്രധാന നീക്കം നടത്തി ഇന്ത്യൻ ആർമി. കൊൽക്കത്തയിലെ ഫോർട്ട് വില്യമിന്റെ പേര് ഇതിന്റെ ഭാഗമായി മാറ്റി. കൊളോണിയൽ മുദ്രകൾ നീക്കം ചെയ്യാനുള്ള ഒരു പ്രധാന നീക്കത്തിലാണ് സൈന്യം അവരുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനമായ കൊൽക്കത്തയിലെ ഫോർട്ട് വില്യം 'വിജയ് ദുർഗ്' എന്ന് പുനർനാമകരണം ചെയ്‌തത്.
2024 ഡിസംബർ മധ്യത്തിലാണ് തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും കാത്തിരിക്കുന്നുണ്ടെങ്കിലും സൈന്യത്തിനുള്ളിലെ ആന്തരിക ആശയ വിനിമയങ്ങൾക്ക് ഇതിനകം തന്നെ പുതിയ പേര് സ്വീകരിച്ചുവെന്നാണ് സൂചന. വൈകാതെ തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്.

2024 ഡിസംബറിൽ കോട്ടയുടെ പേര് മാറ്റാനുള്ള തീരുമാനമെടുത്തതായി പ്രതിരോധ മന്ത്രാലയം (കൊൽക്കത്ത) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിങ് കമാൻഡർ ഹിമാൻഷു തിവാരിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സൈന്യത്തിനുള്ളിൽ ഫോർട്ട് വില്യം എന്ന പേര് ഉപയോഗിക്കുന്നത് നിർത്തിയെന്നാണ് തിവാരി അറിയിച്ചത്.
1781-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഒന്നാണ് ഫോർട്ട് വില്യം. ഇംഗ്ലണ്ടിലെ വില്യം മൂന്നാമൻ രാജാവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഛത്രപതി ശിവാജിയുടെ ഭരണകാലത്ത് മറാഠികളുടെ അജയ്യമായ നാവിക താവളമായി പ്രവർത്തിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് തീരത്തെ ഏറ്റവും പഴയ കോട്ടയ്ക്ക് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് 'വിജയ് ദുർഗ്' എന്ന പേരുമാറ്റം.
വർഷങ്ങളായി ഇന്ത്യയിൽ തുടർന്നുപോരുന്ന കൊളോണിയൽ അവശേഷിപ്പുകളുടെ വേരറുക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. ഇതിന് പുറമേ ഫോർട്ട് വില്യമിനുള്ളിലെ കിച്ചനർ ഹൗസിനെ മനേക്ഷാ ഹൗസ് എന്നും സെന്റ് ജോർജ് ഗേറ്റ് എന്നറിയപ്പെടുന്ന സൗത്ത് ഗേറ്റ് ശിവാജി ഗേറ്റ് എന്നും പുനർനാമകരണം ചെയ്‌തിട്ടുണ്ട്.
അതേസമയം, സ്ഥാപനങ്ങളും വിവിധ ലാൻഡ്‌മാർക്കുകളും സൈനിക സ്ഥാപനങ്ങളും കോളനിവത്കരണത്തിൽ നിന്ന് മുക്തമാക്കുക എന്ന മോദി സർക്കാരിന്റെ തീരുമാനം നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്‌പഥിന്റെ പേര് കർത്തവ്യ പാത എന്ന് മറ്റുകയും, ആൻഡമാൻ ദ്വീപുകളിലെ പേരുമാറ്റവും, തദ്ദേശീയ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനായി സൈനിക പാരമ്പര്യങ്ങളുടെ പുനരുദ്ധാരണവും ഒക്കെ ഉൾപ്പെടുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications