Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ സമരം കടുപ്പിക്കുന്നു; 29ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു, തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. ഈ മാസം 29ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപനം. പോലീസ് തടഞ്ഞാല്‍, തടയുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നേരത്തെ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. സമരത്തിന്റെ രീതി മാറ്റുമെന്ന് അടുത്തിടെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു.

-

ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് കര്‍ഷകര്‍ സമര നേതാക്കള്‍ അന്ത്യശാസനം നല്‍കിയിരുന്നു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് സമര നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. നവംബര്‍ 26നകം നിയമം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് കര്‍ഷകര്‍.

നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. ശേഷമാകും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുക. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്ന് രാകേഷ് ടിക്കായത്ത് നേരത്തെ പറഞ്ഞിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ നീക്കിയാല്‍ സമരക്കാര്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കുമെത്തും. അവിടെയാകും പിന്നീട് ഭക്ഷ്യധാന്യങ്ങളുടെ വിപണി എന്നും ടിക്കായത്ത് പറഞ്ഞു.

നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമം എന്നായിരുന്നു സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ കര്‍ഷകര്‍ നിയമത്തിനെതിരെ രംഗത്തുവന്നു. പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ സമരം രാജ്യവ്യാപകമായി. പിന്നീട് ഡല്‍ഹിയിേക്ക് മാര്‍ച്ച് നടത്തി. ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. തിക്രി, സിംഘു, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ തടഞ്ഞ സ്ഥലത്ത് സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്. സമാനമായ നീക്കം തന്നെയാണ് പാര്‍ലമെന്റ് മാര്‍ച്ചിനും കര്‍ഷകര്‍ നടത്താന്‍ പോകുന്നത്. തടയുന്ന സ്ഥലത്ത് തന്നെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.

ആയിരക്കണക്കിന് സമരക്കാരാണ് പ്രതിഷേധിക്കുന്നത്. നിരവധി തവണ സമരക്കാരുമായി കേന്ദ്രം നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തീരുമാനമായില്ല. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. കഴിഞ്ഞ ജനുവരി 26ന് സമരക്കാര്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+